• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയിലും ഒമാനിലും മരണം; കുവൈത്ത് കര്‍ഫ്യൂവിലേക്ക്, ഗള്‍ഫില്‍ 200ലേറെ പേര്‍ക്ക് കൊറോണ

  • By Desk

റിയാദ്: കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്നു. മൂന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ 200ലേറെ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. കുവൈത്തില്‍ ചില പ്രദേശങ്ങളിലേക്ക് കൂടി കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍. കുവൈത്തില്‍ 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ 61 പേര്‍ക്കാണ് രോഗം കണ്ടിരിക്കുന്നത്. ഒമാനില്‍ 33 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 665 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ ഇന്ത്യക്കാരാണ്. കുവൈത്തില്‍ തദ്ദേശീയര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം ബാധിച്ചത് ഇന്ത്യക്കാര്‍ക്കാണ്. കുവൈത്തില്‍ മൂന്ന് പ്രദേശങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിവരം ഭരണകൂടത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫര്‍വാനിയ, ജലീബ്, മെഹ്ബൂല എന്നിവിടങ്ങളിലാണ് കര്‍ഫ്യൂവിന് സാധ്യതയുള്ളത്. വിദേശികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണിത്. കര്‍ഫ്യൂ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും.

അതേസമയം, ഒമാനില്‍ രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മസ്‌ക്കത്ത് മേഖലയില്‍ ചികില്‍സയിലിരുന്നവരാണ് മരിച്ചത്. ഒമാനില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം 331 ആയി ഉയര്‍ന്നിട്ടുണ്ട്. 61 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ഖത്തറില്‍ കഴിഞ്ഞദിവസം ഒരാള്‍ മരിച്ചിരുന്നു. 1604 പേര്‍ക്കാണ് ഖത്തറില്‍ രോഗം സ്ഥിരീകരിച്ചത്.

സൗദിയില്‍ 61 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജിദ്ദയില്‍ 20, മക്കയില്‍ 10, റിയാദില്‍ 9, മദീനയില്‍ 8, ദമാമില്‍ രണ്ട്, ഖത്തീഫ്, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ ആറ് വീതം എന്നിങ്ങനെയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, യുഎഇയില്‍ കണ്ണൂര്‍ സ്വദേശി രോഗം ബാധിച്ച് മരിച്ചു. അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊളയാഡ് സ്വദേശി ഹാരിസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. 16 വര്‍ഷമായി യുഎഇയിലുള്ള ഹാരിസ് തലാല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഏരിയ മാനേജറായിരുന്നു.

തബ്ലീഗ് നേതാവിനെ 'പൂട്ടാന്‍' പുതിയ അടവുമായി പോലീസ്; ഇടപാട് രേഖകള്‍ തേടി, വീണ്ടും നോട്ടീസ്

റിലയന്‍സ് സാമ്രാജ്യം തകരുന്നോ? മുകേഷ് അംബാനി വന്‍ നഷ്ടത്തില്‍, ആസ്തി ഇടിഞ്ഞു, 17ാം സ്ഥാനത്തേക്ക്

സൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണി

അസ്സലാം അലൈക്കും!! ഇത് കറാച്ചി കേന്ദ്രം, വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍, കൂടെ ഇറാനും

കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനം

English summary
Coronavirus: 200 More People confirmed in Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X