കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുള്‍മുനയില്‍ ഗള്‍ഫ്; കൊറോണ ബാധിതര്‍ 3000 കടന്നു, മരണം 11, കുവൈത്തില്‍ 9 ഇന്ത്യക്കാര്‍ക്ക് രോഗം

  • By Desk
Google Oneindia Malayalam News

ദുബായ്: ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് രോഗം ഗള്‍ഫിലും ആശങ്ക പരത്തി വ്യാപിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3000 കവിഞ്ഞു. 11 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞദിവസം ഖത്തറില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലും ഒമാനിലും കൊറോണ വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടുന്നുവെന്ന സംശയം ഉടലെടുത്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണം തുടരുകയാണ്. കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ നിന്ന് സന്തോഷവാര്‍ത്തയാണുള്ളത്. ഇവിടെ ശക്തമായ നടപടികള്‍ ഫലം കണ്ടുവരികയാണ്. കൊറോണ ബാധിച്ചവരില്‍ പകുതി പേരുടെ രോഗം ഭേദമായി. ഗള്‍ഫിലെ കൊറോണയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇങ്ങനെ....

 രോഗം കുറഞ്ഞിട്ടില്ല

രോഗം കുറഞ്ഞിട്ടില്ല

കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ ജിസിസി രാജ്യങ്ങള്‍ നടപ്പാക്കിയിരുന്നു. കടുത്ത നിയന്ത്രണമാണ് ഗള്‍ഫില്‍ നടപ്പാക്കിയിട്ടുള്ളതെങ്കിലും രോഗം കുറഞ്ഞിട്ടില്ല. ഇപ്പോഴും എല്ലാ രാജ്യങ്ങലിളും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സൗദിയിലും ഖത്തറിലും

സൗദിയിലും ഖത്തറിലും

സൗദി അറേബ്യയിലും ഖത്തറിലും കഴിഞ്ഞദിവസം ഒരാള്‍ വീതം മരിച്ചു. ഇതോടെ ജിസിസിയിലെ മരണം 11 ആയി. റിയാദില്‍ ഒരു സൗദി പൗരനും ഖത്തറില്‍ ബംഗ്ലാദേശിയുമാണ് മരിച്ചത്. ബഹ്‌റൈനില്‍ നാല് പേരും യുഎഇയില്‍ രണ്ടുപേരും സൗദിയില്‍ നാല് പേരും ഖത്തറില്‍ ഒരാളുമാണ് ഇതുവരെ മരിച്ചത്.

ഒമ്പത് ഇന്ത്യക്കാര്‍ക്ക് കൂടി

ഒമ്പത് ഇന്ത്യക്കാര്‍ക്ക് കൂടി

ജിസിസിയില്‍ 228 പേര്‍ക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. കുവൈത്തില്‍ ഇന്ന് ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഈ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാരുകളുടെ തീരുമാനം.

സമൂഹ വ്യാപനത്തിലേക്ക്

സമൂഹ വ്യാപനത്തിലേക്ക്

ഒമാനില്‍ കൊറോണ രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നുവെന്നാണ് ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി അറിയിച്ചത്. ഈ സാഹചര്യത്തില്‍ മസ്‌ക്കത്തില്‍ നിയന്ത്രണം വര്‍ധിപ്പിച്ചു. സൗദിയില്‍ മദീന ഹറമിനോട് ചേര്‍ന്ന ആറ് മേഖലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരുകയാണ്.

പൂര്‍ണമായി നിലച്ചു

പൂര്‍ണമായി നിലച്ചു

കുവൈത്തില്‍ 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ ഇന്ത്യക്കാരാണ്. നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. കുവൈത്തില്‍ ടാക്‌സി സര്‍വീസുകള്‍ പൂര്‍ണമായി നിലക്കുകയും കഫേകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

അണു നശീകരണം

അണു നശീകരണം

യുഎഇയില്‍ അണു നശീകരണം ഏപ്രില്‍ അഞ്ച് വരെ തുടരും. രാത്രിയില്‍ അനുമതിയില്ലാതെ വാഹനങ്ങളുമായി പുറത്തിറങ്ങരുത്. നിരീക്ഷണത്തിലുള്ളവരെ പുറത്തുകണ്ടാല്‍ 50000 ദിര്‍ഹമാണ് പിഴ. അവശ്യവസ്തുക്കളുടെ വില്‍പ്പന സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ശമ്പളം മുടങ്ങില്ല

ശമ്പളം മുടങ്ങില്ല

ഖത്തറില്‍ മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും ആശുപത്രിയും അനുബന്ധ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വിദേശ ജോലിക്കാരുടെ ശമ്പളം മുടങ്ങില്ലെന്നാണ് ഖത്തര്‍ അധികൃതര്‍ അറിയിച്ചത്.

ബഹ്‌റൈനില്‍ നിന്ന് സന്തോഷ വാര്‍ത്ത

ബഹ്‌റൈനില്‍ നിന്ന് സന്തോഷ വാര്‍ത്ത

അതേസമയം, ബഹ്‌റൈനില്‍ രോഗം ബാധിച്ചവരില്‍ പകുതി പേര്‍ക്കും ഭേദമായി എന്നാണ് റിപ്പോര്‍ട്ട്. കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണം. രോഗം സ്ഥിരീകരിച്ച 476 പേരില്‍ 265 പേരാണ് സുഖം പ്രാപിച്ചത്. ഫെബ്രുവരി 24നാണ് ബഹ്‌റൈനില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്.

ബഹ്‌റൈന്‍ ചെയ്തത്

ബഹ്‌റൈന്‍ ചെയ്തത്

ഇറാനില്‍ നിന്നെത്തിയ വ്യക്തിയിലൂടെയാണ് ബഹ്‌റൈനില്‍ രോഗം പടര്‍ന്നത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കായിരുന്നു രോഗം. ഗള്‍ഫില്‍ ആദ്യം കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തതും ബഹ്‌റൈനിലായിരുന്നു. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് ബഹ്‌റൈന്‍ പ്രതിരോധിച്ചത്.

മദീനയിലെ മരണം

മദീനയിലെ മരണം

ഈ മാസം 24നാണ് സൗദി അറേബ്യയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. മദീനയില്‍ വച്ച് അഫ്ഗാന്‍ സ്വദേശിയാണ് മരിച്ചത്. ഇയാളുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഉടനെ മരിക്കുകയായിരുന്നു. തുടര്‍ന്നാണ് മദീനയിലും പരിസരങ്ങളിലും കര്‍ഫ്യൂ ശക്തമാക്കിയത്.

കറന്‍സികള്‍ അണുവിമുക്തമാക്കുന്നു

കറന്‍സികള്‍ അണുവിമുക്തമാക്കുന്നു

സൗദിയിലും ഖത്തറിലുമാണ് ജിസിസിയില്‍ രോഗ ബാധിതര് കൂടുതല്‍. യുഎഇ പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സൗദി അറേബ്യയും കുവൈത്തും ഖത്തറും പൂര്‍ണമായി അടച്ചിട്ടത്തിന് സമാനമാണ്. യുഎഇയില്‍ കുടുങ്ങിയ വിദേശികളെ കൈവിടില്ലെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. കറന്‍സികള്‍ അണുവിമുക്തമാക്കുമെന്ന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

സിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്തസിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്ത

English summary
Coronavirus Death in Gulf at 11; More than 3000 infected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X