കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ ആശങ്ക പരക്കുന്നു; 60 ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗം വ്യാപകമാകുന്നു. 77 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഇതില് 60 പേര്‍ ഇന്ത്യക്കാരാണ്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെങ്കിലും രോഗ വ്യാപനത്തിന് കുറവില്ല. ഇതോടെ കുവൈത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 556 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു. അതേസമയം, ആറ് പേര്‍ക്ക് രോഗം ഭേദമായി എന്ന വാര്‍ത്തയും പുറത്തുവന്നു. ഇത് ആശ്വാസമേകുന്നതാണ്. ഇതോടെ കുവൈത്തില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം 99 ആയി. ഇപ്പോള്‍ രോഗം ഭേദമായവരില്‍ അഞ്ച് പേര്‍ കുവൈത്തികളാണ്.

x

കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പാലിക്കുന്നില്ല എന്ന് നേരത്തെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം ബാധിച്ചവര്‍ ഇന്ത്യക്കാരാണ്. രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 175 ആയി ഉയര്‍ന്നു. 440 ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന പഹാഫീലിലെ കെട്ടിടം കര്‍ശന ക്വാറന്റൈന് വിധേയമാക്കി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം കടുത്ത ആശങ്കയിലാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്

അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. ജിലീബ് അല്‍ ശുയൂഖ്, മഹബൂല തുടങ്ങിയ പ്രദേശങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണിവ. പ്രത്യേക ചെക്‌പോയന്റുകള്‍ സ്ഥാപിച്ചിരിക്കുയാണിവിടെ. പോക്കറ്റ് റോഡുകളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നുണ്ട്. കുവൈത്തിലെ വ്യവസായ മേഖലയിലും സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണിവ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണി

യുഎഇയിലും കൊറോണ രോഗം വ്യാപിക്കുകയാണ്. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ദുബായില്‍ മുഴുവന്‍ സമയ യാത്രാ വിലക്ക് നിലവില്‍ വന്നുകഴിഞ്ഞു. ശുചീകരണ പ്രവര്‍ത്തനം ദിവസം മുഴുവന്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണിത്. രണ്ടാഴ്ച വരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ പുറത്തിറക്കരുത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, റസ്റ്ററന്റുകള്‍ എന്നിവ പ്രവര്‍ത്തിക്കും. രോഗം വ്യാപിക്കുകയാണെങ്കില്‍ യാത്രാ വിലക്ക് നീട്ടിയേക്കും. ദുബായ് മെട്രോ സേവനം നിര്‍ത്താന്‍ തീരുമാനിച്ചു.

English summary
Coronavirus: Kuwait reports 77 new cases and recovery of 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X