കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളോട് കൊലച്ചതി!! സൗദിയില്‍ നിന്ന് മടങ്ങിയത് 9000 പേര്‍ മാത്രം, കൊറോണ ടെസ്റ്റ് നിര്‍ബന്ധം

  • By Desk
Google Oneindia Malayalam News

റിയാദ്: കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷന്‍ വെറും പൊള്ളയാണോ? ഒരുലക്ഷത്തിലധികം പേര്‍ ഇന്ത്യയിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഇതുവരെ സൗദിയില്‍ നിന്ന് മടങ്ങിയത് 9000 പേര്‍ മാത്രം. നാട്ടിലേക്ക് മടങ്ങാന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്തത് കൂടുതലും മലയാളികളാണ്. എന്നാല്‍ രാജ്യത്തേക്ക് മൊത്തമായി വന്നത് വെറും 9247 പേരാണ്.

കഴിഞ്ഞ മാസം ആദ്യത്തില്‍ തുടങ്ങിയ ദൗത്യം ഒരുമാസം പിന്നിട്ടിട്ടും ഇത്രയും പേരെ മാത്രമേ നാട്ടിലെത്തിക്കാനായുള്ളൂ. അതിനിടെ, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊറോണ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഇനി യാത്രതിരിക്കാന്‍ സാധിക്കൂ. വിശദാംശങ്ങള്‍ ഇങ്ങനെ....

അടുത്ത ശനിയാഴ്ച മുതല്‍

അടുത്ത ശനിയാഴ്ച മുതല്‍

ഗള്‍ഫില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്ന മലയാളികള്‍ കൊറോണ വൈറസ് പരിശോധന നടത്തണം. ഇക്കാര്യം നിര്‍ബന്ധമാണ്. കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് നടപടി. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

രോഗമില്ലെന്ന് തെളിഞ്ഞാല്‍ മാത്രം

രോഗമില്ലെന്ന് തെളിഞ്ഞാല്‍ മാത്രം

പരിശോധനയില്‍ കൊറോണ രോഗമില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കൂ. അല്ലാത്ത മലയാളികള്‍ക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല. കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് നിര്‍ബന്ധം. മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ അവരെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ എംബസി സൂചിപ്പിച്ചു.

പണം ഏറെ ചെലവാകും

പണം ഏറെ ചെലവാകും

സ്വന്തമായി പണം ചെലവഴിച്ച് ടിക്കറ്റ് എടുത്തു വേണം പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍. ഇപ്പോള്‍ മലയാളികള്‍ക്ക് കൊറോണ പരിശോധനയും നടത്തണം. ഇതോടെ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് ഇരട്ടി ചെലവാണ്്. ജോലി നഷ്ടമായും മറ്റും പ്രതിസന്ധിയിലുള്ള പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ തീരുമാനം.

ആകെ വന്നത് 9247 പേര്‍ മാത്രം

ആകെ വന്നത് 9247 പേര്‍ മാത്രം

അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് സൗദിയില്‍ നിന്ന് വന്ന പ്രവാസികള്‍ പതിനായിരത്തില്‍ താഴെയാണെന്ന വിവരവും പുറത്തുവന്നു. ഇതുവരെ 9247 പേരാണ് രാജ്യത്തെത്തിയത്. സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 110000 പേരാണ്.

കൂടുതലും മലയാളികള്‍

കൂടുതലും മലയാളികള്‍

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയിലധികവും മലയാളികളാണ്. പിന്നെ തമിഴ്‌നാട്ടുകാരും ഉത്തര്‍ പ്രദേശുകാരും തെലങ്കാനയില്‍ നിന്നുള്ളവരുമാണ്. ഇതില്‍ 35 ശതമാനം ജോലി നഷ്ടമായി നാട്ടിലേക്ക് തിരിക്കുന്നവരാണെന്നും റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു.

 പ്രവാസി പണം കുറഞ്ഞു

പ്രവാസി പണം കുറഞ്ഞു

അതേസമയം, കഴിഞ്ഞ നാല് വര്‍ഷമായി സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ പണമയക്കല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 20 ശതമാനം കുറവാണ് വന്നിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇനിയും പ്രവാസി പണത്തില്‍ കുറവ് വരുമെന്നും പ്രതീക്ഷിക്കുന്നു.

കാരണം ഇതാണ്

കാരണം ഇതാണ്

2015ല്‍ 156 ദശലക്ഷം റിയാലാണ് സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. 2019ല്‍ ഇത് 125 ദശലക്ഷം റിയാലായി കുറഞ്ഞു. ഈ വര്‍ഷം ഇനിയും കുറഞ്ഞേക്കും. സൗദിയില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കിയതു മുതലാണ് പ്രവാസി പണത്തില്‍ കുറവ് വരാന്‍ തുടങ്ങിയത്. കൊറോണയില്‍ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിനാല്‍ ഇനിയും കുറയും.

സൗദി അറേബ്യയ്ക്ക് എന്തുപറ്റി? രണ്ടു രാജ്യങ്ങള്‍ എംബസി അടച്ചു, വിമാന സര്‍വീസ് എപ്പോള്‍ തുടങ്ങും...സൗദി അറേബ്യയ്ക്ക് എന്തുപറ്റി? രണ്ടു രാജ്യങ്ങള്‍ എംബസി അടച്ചു, വിമാന സര്‍വീസ് എപ്പോള്‍ തുടങ്ങും...

അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?

പഴ്‌സ് നഷ്ടമായി; അന്യസംസ്ഥാനക്കാരി പോലീസ് സ്‌റ്റേഷനില്‍... വേഷം മാറി സിനിമാ സ്‌റ്റൈലില്‍ എഎസ്പിപഴ്‌സ് നഷ്ടമായി; അന്യസംസ്ഥാനക്കാരി പോലീസ് സ്‌റ്റേഷനില്‍... വേഷം മാറി സിനിമാ സ്‌റ്റൈലില്‍ എഎസ്പി

English summary
Coronavirus Test Must to Gulf Expats to Kerala; Indian Embassy in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X