കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിൽ 102 പേർക്ക് കൊറോണ സ്ഥിരീകരിച്ചു: 30 ഇന്ത്യക്കാർ രോഗബാധിതർ, അറബ് വനിത മരിച്ചു!!

Google Oneindia Malayalam News

ദുബായ്: യുഎഇയിൽ 102 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 30 ഇന്ത്യക്കാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 570 ആയി. കൊറോണ ബാധിച്ച് ഒരാൾ മരിച്ചതായും യുഎഇയിലെ ഔദ്യോഗിക ഏജൻസി വാം റിപ്പോർട്ട് ചെയ്യുന്നു. 47കാരിയായ അറബ് വനിതയാണ് മരിച്ചത്. ഇവരെ പലതരത്തിലുള്ള അസുഖങ്ങൾ ബാധിച്ചിരുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് പേരാണ് രാജ്യത്ത് ഇതിനകം കൊറോണ ബാധിച്ച് മരിച്ചത്.

 തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊറോണ: റെയിൽവേ ഡോക്ടറും മകനും ഐസോലേഷനിൽ, ജീവനക്കാർ നിരീക്ഷണത്തിൽ തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊറോണ: റെയിൽവേ ഡോക്ടറും മകനും ഐസോലേഷനിൽ, ജീവനക്കാർ നിരീക്ഷണത്തിൽ

ഇന്ത്യൻ പ്രവാസികൾക്ക് പുറമേ ചൈന, ഫ്രാൻസ്, ജർമനി,ഇറാഖ്, കൊളംബിയ, വെനസ്വേല,പോളണ്ട്, സ്ലോവാക്യ, ഓസ്ട്രിയ, എത്യോപ്യ, എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീൽ, സ്വീഡൻ ,മൊറോക്കോ, ഗ്രീസ്, ലെബനൻ, സുഡാൻസ സൌദി അറേബ്യ, കാനഡ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പേർക്ക് വീതവും യുഎഇയിൽ ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ഈജിപ്ഷ്യൻ പൌരന്മാർ,യുഎഇ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പേർക്കും രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 16 ബ്രിട്ടീഷ് പൌരന്മാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

corona1-158

അതേസമയം കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ രോഗം ഭേദമായതോടെ ആശുപത്രിയിൽ നിന്ന് മടങ്ങിയിരുന്നു. ഇവരുൾപ്പെടെ 58 പേർക്ക് രോഗം ഭേദമായതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗം ഭേദമായവരിൽ രണ്ട് ഇന്ത്യക്കാരും ഒരു ഫിലിപ്പൈൻ പൌരനും ഉൾപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Recommended Video

cmsvideo
ഏപ്രില്‍ 30 വരെ അമേരിക്ക നിയന്ത്രണത്തിലേയ്ക്ക് | Oneindia Malayalam

ഞായറാഴ്ച സൗദി അറേബ്യയില്‍ നാല് പേരാണ് കൊറോണയെത്തുടർന്ന് മരിച്ചത്. ഇതോടെ സൗദിയില്‍ എട്ട് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി സൌദി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1299 ലെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 12 പേരുടെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണെന്ന് അറിയിച്ച മന്ത്രാലയം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

സൗദിയില്‍ നാല് കൊറോണ മരണം കൂടി; 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 997ലേക്ക് വിളിക്കാംസൗദിയില്‍ നാല് കൊറോണ മരണം കൂടി; 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 997ലേക്ക് വിളിക്കാം

പായിപ്പാട്ടെ സംഭവത്തിന് പിന്നില്‍ ചില ശക്തികള്‍, ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രിപായിപ്പാട്ടെ സംഭവത്തിന് പിന്നില്‍ ചില ശക്തികള്‍, ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

English summary
Coronavirus: UAE reports 102 fresh cases, including 30 Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X