കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖം അഴുകി വികൃതമാകുന്ന 'അലെപ്പോ ഈവിള്‍' രോഗം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍, അടുത്തത് സൗദിയില്‍?

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: മുഖത്തെയും മനുഷ്യ ശരീരത്തേയും വികൃതമാക്കുന്ന 'അലെപ്പോ ഈവിള്‍' എന്ന രോഗത്തിന്റെ പിടിയില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍. ക്യൂട്ടേനിസ് ലെയ്ഷ് മാനിയാസിസ് എന്നപേരിലറിയപ്പെടുന്ന ചര്‍മ്മ രോഗത്തിന്റെ പിടിയിലാണ് സിറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍. യുദ്ധം രൂക്ഷമായ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് രോഗം പടര്‍ന്ന് പിടിയ്ക്കുന്നത്. സിറിയന്‍ അഭയാര്‍ത്ഥികളിലൂടെ രോഗം മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിയ്ക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒന്നടങ്കം ഭീഷണിയായി ഈ രോഗം മാറാന്‍ ഇനി അധികനാളുകള്‍ വേണ്ടി വരില്ല.

രക്തം കുടിയ്ക്കുന്ന ഒരു തരം ഈച്ചയാണ് രോഗം പടര്‍ത്തുന്നത്. ഈച്ചകളൂടെ ഒരു രോഗിയില്‍ നിന്നും മറ്റൊരു രോഗിയിലേയ്ക്ക് വേഗതേത്ല്‍ രോഗം പടരുകയാണ്. ശരീരം അഴുകി രൂപഭംഗി ഇല്ലാതാവുക എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. സിറിയിയലെ അലെപ്പോ നഗരത്തില്‍ ഈ രോഗം മുന്‍പ് വ്യാപകമായിരുന്നു അതിനാല്‍ അലെപ്പോ ഈവിള്‍ എന്നും രോഗത്തെ അറിയപ്പെടുന്നു. അലെപ്പോ ഈവിളിനെപ്പറ്റി കൂടുതല്‍ അറിയാം.

 സിറിയയില്‍

സിറിയയില്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ച വ്യാധിയാണ് ക്യൂട്ടേനിസ് ലെയ്ഷ് മാനിയാസിസ് എന്ന പേരില്‍ അറിയപ്പെടുന്ന അലെപ്പോ ഡെവിള്‍.

വീണ്ടും

വീണ്ടും

നീണ്ട ഇടവേളയ്ക്ക് ശേഷം ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ അലെപ്പോ ഡെവിള്‍ വീണ്ടും സ്ഥിരീകരിച്ചു.

പ്‌ളോസ്

പ്‌ളോസ്

പ്‌ളോസ് എന്ന ജേര്‍ണലിലാണ് രോഗം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്

ക്യാംപുകള്‍

ക്യാംപുകള്‍

അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന വരെയാണ് രോഗം ബാധിച്ചിരിയ്ക്കുന്നത്.

സിറിയയില്‍ മാത്രം

സിറിയയില്‍ മാത്രം

സിറിയയില്‍ മാത്രം ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗം പിടിപെട്ടു. അന്‍പതിനായിരത്തോളം പേരാണ് ചികിത്സ തേടിയതെന്നാണ ്‌വിവരം

തുര്‍ക്കി, ജോര്‍ദാന്‍

തുര്‍ക്കി, ജോര്‍ദാന്‍

തുര്‍ക്കി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. രാജ്യങ്ങളിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപുകളിലുള്ളവര്‍ക്കാണ ്‌രോഗം സ്ഥിരീകരിച്ചത്.

യെമനില്‍

യെമനില്‍

യെമനില്‍ മാത്രം പുതിയ പതിനായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇങ്ങനെയാണ് രോഗം

ഇങ്ങനെയാണ് രോഗം

ഈച്ചകളില്‍ നിന്നും ശരീരത്തില്‍ കടന്നുകയറുന്ന ഒരു പരാദ ജീവി ചര്‍മ്മത്തില്‍ കാന്‍സറിന് കാരണമായ പുണ്ണുകളും പൊട്ടലുകളും ഉണ്ടാക്കുകയും ചര്‍മ്മം അഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു.

സൗദി ഭീഷണിയിലാണ്

സൗദി ഭീഷണിയിലാണ്

യെമനില്‍ നിന്നും അഭയാര്‍ത്ഥികള്‍ സൗദിയിലേയ്‌ക്കെത്തിയാല്‍ രോഗം വ്യാപിയ്ക്കാനുള്ള സാധ്യതയുണ്ട്. അതിര്‍ത്തി ്പ്രദേശങ്ങളിലുള്ള സൗദിക്കാരും രോഗത്തിന്റെ ഭീഷണിയിലാണ്

പ്രവാസികള്‍

പ്രവാസികള്‍

ഗള്‍ഫിലേയ്ക്ക് രോഗം എത്തിയാല്‍ പ്രവാസികളിലൂടെ രോഗം കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് പ്രചരിയ്ക്കാനിടയുണ്ട്

വില്ലനായേക്കാം

വില്ലനായേക്കാം

ഗള്‍ഫ് രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ച എബോളയെക്കാള്‍ ഭീകരനായി അലെപ്പോ ഈവിള്‍ മാറുമെന്ന് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു

തര്‍ക്കപ്പെട്ടത്

തര്‍ക്കപ്പെട്ടത്

സിറിയയിലെ ആരോഗ്യ രംഗം തകര്‍ക്കപ്പെട്ടതാണ് രോഗം പടരാനുള്ള മറ്റൊരു കാരണമായി യുഎസ് നാഷണല്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഡീന്‍ പീറ്റര്‍ ഹോടെസ് പറയുന്നത്.

English summary
Cutaneous leishmaniasis: Disfiguring tropical disease sweeps across Middle East
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X