കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍കാരും ഇന്ത്യക്കാരും ജാഗ്രത..നീലോഫര്‍ ഇങ്ങെത്തി

  • By Meera Balan
Google Oneindia Malayalam News

മസ്‌ക്കറ്റ്: നിലോഫര്‍ ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് ഇന്ത്യയും ഒമാനും പാകിസ്താനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍. കാറ്റ് തീരത്തോടടുക്കും തോറും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് രാജ്യങ്ങള്‍. വെള്ളിയാഴ്ചയോടെ നിലോഫര്‍ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഒമാനില്‍ ഇതിനോടകം തന്നെ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയാണ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴയുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു

ഒമാനിലെ മസിരാഹ് ദ്വീപിലാവും കാറ്റ് ശക്തിയില്‍ ആദ്യമെത്തുക. മണിയ്ക്കൂറില്‍ 80 മുതല്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുകയെന്നാണ് പ്രവചനം. നിലോഫറിന്റെ കേന്ദ്രം ഇപ്പോള്‍ 18 കിലോമീറ്ററുണ്ട്. മത്സ്യബന്ധനത്തിന് ഉള്‍പ്പടെ കടലിലേയ്ക്ക് പോയ എല്ലാ ബോട്ടുകളും ഒമാന്‍ തിരിച്ച് വിളിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ജനങ്ങളെയും വിനോദ സഞ്ചാരികളെയും ഒഴിപ്പിയ്ക്കുകയാണ്.

Nilofer

അടുത്ത പത്ത് മണിയ്ക്കൂറുകള്‍ ഒമാനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. കനത്ത മഴയ്ക്ക് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സാധ്യത കല്‍പ്പിയ്ക്കുന്നില്ല. അല്‍ വുസ്തഹ, അല്‍ ഷാര്‍ഖിയ എന്നിവിടങ്ങളില്‍ മഴയയ്ക്ക് സാധ്യതയില്ല.

കാറ്റ് ശക്തമായി വീശുന്നത് ഒമാന്‍ തീരത്താണ്. കറാച്ചി, ഗവാദര്‍ തുറമുഖം എന്നിവിടങ്ങളിലാണ് പാകിസ്താനില്‍ കാറ്റ് വീശുക. ഹുദ് ഹുദിന് ശേഷം വീശുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്താണ് ശക്തിയാര്‍ജ്ജിച്ച് വീശുക.പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് നിലോഫര്‍ എന്ന പേര് കണ്ടെത്തിയത്. പാകിസ്താനാണ് പേര് നിര്‍ദ്ദേശിച്ചത്. .

English summary
The might of Cyclone Nilofar has gained momentum as it barrels down towards Oman, with a mere 550km or 320 nautical miles separating the centre of the storm to the nearest point on the coast, according to the country’s Met Department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X