കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിയില്‍ഇനി കഥകളിയുടെ ഉത്സവ രാവുകള്‍

Google Oneindia Malayalam News

ദുബായ്: യുഎയിയിലെ കേരളീയ ക്ലാസിക്കല്‍ കലാസ്വാദകര്‍ക്ക് ആവേശം പകരുന്ന ഇന്റര്‍നാഷണല്‍ കൂടിയാട്ടം കഥകളി ഫെസ്റ്റിവല്‍ (IKKF) ''ഉത്സവം''പതിനൊന്നാം വര്‍ഷ പരിപാടികള്‍ ദുബായ് ജെംസ് വെല്ലിങ്ടന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 30 ഡിസംബര്‍ 1, 2 തീയതികളിലായി അരങ്ങേറും.

തലസ്ഥാനം പ്രളയഭീതിയില്‍, ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത്!! കനത്ത മഴയ്ക്കു സാധ്യത, മുന്നറിയിപ്പ് തലസ്ഥാനം പ്രളയഭീതിയില്‍, ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത്!! കനത്ത മഴയ്ക്കു സാധ്യത, മുന്നറിയിപ്പ്

kathakali

ദുബായ് ഇന്ത്യന്‍ കോണ്‍സിലേറ്റിന്റെ പരിപൂര്‍ണ സഹകരണത്തോടെ ഒരുക്കുന്ന ഉത്സവത്തിന് 2017 നവംബര്‍ 30ന് ഉച്ചയ്ക്ക് ഒരുമണിക്ക് കേളികൊട്ടോടെ കൊടികയറും. തുടര്‍ന്ന് ദുര്യോധനവധം കഥകളി വിസ്തരിച്ച്, നാട്ടിലെ അരങ്ങിലെന്നപോലെ അവതരിപ്പിക്കും. എഴുപത്തഞ്ചാംവയസ്സിലുംമുപ്പത്തഞ്ചിന്റെ ഊര്‍ജ്ജം മനസ്സിലും ശരീരത്തിലും കാത്തുസൂക്ഷിക്കുന്ന കഥകളിയിലെ അത്ഭുത പ്രതിഭ സദനം കൃഷ്ണന്‍കുട്ടി രൗദ്രഭീമനായി രംഗത്തെത്തുന്ന ഈ കളിയില്‍ കലാമണ്ഡലം കൃഷ്ണകുമാര്‍ (ദുര്യോധനന്‍ ) കലാമണ്ഡലം ഹരി ആര്‍.നായര്‍ (ദുശ്ശാസനന്‍ ) കലാമണ്ഡലം ശിവദാസ് (പാഞ്ചാലി ) കലാമണ്ഡലം കേശവന്‍ നമ്പൂതിരി (ശകുനി ) കലാമണ്ഡലം ഹരിനാരായണന്‍ (ശ്രീകൃഷ്ണന്‍ ) കലാമണ്ഡലം അരുണ്‍ വാരിയര്‍ (ധര്‍മ്മപുത്രര്‍ ) എന്നീ പ്രഗത്ഭമതികള്‍ അരങ്ങില്‍ എത്തും.

kathakali2

പോരൂര്‍ ഉണ്ണിക്കൃഷ്ണന്റെ തായമ്പകയോടെ ഉത്സവത്തിന്റെ ഒന്നാംദിവസത്തിന് തിരശ്ശീല വീഴും. രാവിലെ പത്തുമണിക്ക് കൂടിയാട്ടത്തില്‍ കല്ല്യാണ സൗഗന്ധികം ഒന്നാംഭാഗത്തിന്റെ അവതരണത്തോടെ രണ്ടാം ദിവസപരിപാടികള്‍ ആരംഭിക്കുന്നു. സൂരജ് നമ്പ്യാര്‍ (ഭീമസേനന്‍ ) പൊതിയില്‍ രഞ്ജിത് ചാക്യാര്‍ ( ക്രോധവാസന്‍ ) എന്നിവരാണ് കൂടിയാട്ടം അരങ്ങില്‍ അഭിനയിക്കുന്നത്. കഥകളിയില്‍ സന്താനഗോപാലം, ബാലിവിജയം കഥകളാണ് അവതരിപ്പിക്കുന്നത്. സന്താനഗോപാലത്തില്‍ കലാമണ്ഡലം കേശവന്‍ നമ്പൂതിരി ബ്രാഹ്മണനായും കലാമണ്ഡലം കൃഷ്ണകുമാര്‍ അര്‍ജ്ജുനനായും കലാമണ്ഡലം അരുണ്‍ വാരിയര്‍ ശ്രീകൃഷ്ണനായും ബാലിവിജയത്തില്‍ സദനം കൃഷ്ണന്‍കുട്ടി രാവണനായും കലാമണ്ഡലം ശിവദാസ് മണ്ഡോദരിയായും കലാമണ്ഡലം ഹരിനാരായണന്‍ നാരദനായും കലാമണ്ഡലം ഹരി ആര്‍ നായര്‍ ബാലിയായും രംഗത്തെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0551772897 website Traditionslive.org

English summary
Days of kathakali festival in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X