• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലൌ ജിഹാദ് ആരോപണം നിഷേധിച്ച് മലയാളി പെൺകുട്ടി: അബുദാബിയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്...

ദില്ലി: ലൌ ജിഹാദ് ആരോപണം തള്ളിക്കളഞ്ഞ് ദില്ലി മലയാളി പെൺകുട്ടി ദില്ലിയിൽ നിന്ന് അബുദാബിയിലെത്തിയത് ലൌ ജിഹാദിന്റെ ഭാഗമായാണ് എന്നതായിരുന്നു ഉയർന്നുവന്ന ആരോപണം. എന്നാൽ താൻ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണെന്നും പെൺകുട്ടിഎംബസി അധികൃതരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് പെൺകുട്ടിയെയും ഒപ്പമുള്ള യുവാവിനെയും ഇന്ത്യൻ എംബസിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ദില്ലി ഡിഫൻസ് കോളനി പോലീസാണ് കേസെടുത്തത്.

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടോ? ചെയ്യേണ്ടത് ഇത്, പാകിസ്താന് നിര്‍ദേശവുമായി യുഎസ്

ദില്ലി ചാണക്യപുരിയിലെ ബിരുദ വിദ്യാർത്ഥിയാണ് കുറച്ച് ദിവസം മുമ്പ് യുഎഇയിലെത്തിയത്. ഇതോടെയാണ് രക്ഷിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. ദില്ലിയിലെത്തിയത് ലൌ ജിഹാദിന്റെ ഭാഗമായല്ലെന്നും വ്യക്തമാക്കിയ പെൺകുട്ടി തന്റെ വരവിന്റെ ഉദ്ദേശ്യവും എത്തിയ രീതിയും എംബസി അധികൃതരെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങൾ എംബസി അധികൃതർ പെൺകുട്ടിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് യുവാവിനൊപ്പം തന്നെ പെൺകുട്ടിയെ വിട്ടയയ്ക്കുകയായിരുന്നു.

English summary
Delhi Malayalee woman denies love jihad allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X