കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാ വിലക്കുകൾ ഇനി പോലീസ് ആപ്പിലൂടെ മനസ്സിലാക്കാം

Google Oneindia Malayalam News

ദുബായ്: രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീക കുറ്റ ക്യത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് രാജ്യത്ത് നിന്നും പുറത്തുപോകുവാൻ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നില നിൽക്കുന്നുണ്ടെങ്കിൽ അത് മനസ്സിലാക്കുവാൻ കഴിയുന്ന സംവിധാനം ദുബായ് പോലീസ് ഏർപ്പെടുത്തി. ദുബായ് പോലീസിൻറെ ആപ്ലീക്കേഷനിലാണ് പുതിയ സംവിധാനം പൊതുജനങ്ങൾക്കായ് ഒരുക്കിയിരിക്കുന്നത്.

plane

മലയാളികളടക്കം നിരവധി പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പലപ്പോഴും സ്വന്തം കച്ചവട സ്ഥാപനങ്ങൾ മുഖേനയോ മറ്റ് ഇടപാടുകൾ നടത്തിയതിലൂടെയോ സാമ്പത്തീക ഇടപാടുകളിൽ സംഭവിക്കുന്ന തർക്കങ്ങൾ സാധാരണ ഗതിയിൽ പോലീസിൽ പരാതിയായി എത്താറുണ്ട്. എന്നാൽ ഇത്തരക്കാർ നാട്ടിലേക്ക് പോകുന്നതിനായ് വിമാനത്താവളങ്ങളിൽ എത്തുമ്പോൾ മാത്രമാണ് തങ്ങൾക്ക് യാത്രാവിലക്കുള്ള വിവരം പലപ്പോഴും അറിയുന്നത്. യാത്ര മുടങ്ങുന്നതിനൊപ്പം വലിയ സാമ്പത്തീക നഷ്ടവും ഇത്തരക്കാർക്ക് സംഭവിക്കുന്നു.

 വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു; മകൾ മരിച്ചു വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു; മകൾ മരിച്ചു

എന്നാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ദുബായ് പോലീസ് ആപ്ലീക്കേഷനിലൂടെ ഏതെങ്കിലും തരത്തിലുള്ള യാത്രാ വിലക്കുകൾ തങ്ങളുടെ പേരിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പുതിയ സംവിധാനം വഴി പരിശോധിക്കാം.

English summary
travelling details get through new police application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X