കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വദേശി യുവാവ് കാറോടിച്ചുണ്ടാക്കിയത് 12.5 ലക്ഷം ദിര്‍ഹം; വാടകയല്ല, ട്രാഫിക് ലംഘനത്തിനുള്ള പിഴ!

സ്വദേശി യുവാവ് കാറോടിച്ചുണ്ടാക്കിയത് 12.5 ലക്ഷം ദിര്‍ഹം; വാടകയല്ല, ട്രാഫിക് ലംഘനത്തിനുള്ള പിഴ!

  • By Desk
Google Oneindia Malayalam News

റാസല്‍ഖൈമ: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് റാസല്‍ ഖൈമയിലെ സ്വദേശി യുവാവിന് ലഭിച്ചത് 12.5 ലക്ഷം ദിര്‍ഹം അഥവാ 2.2 കോടി രൂപ. ഈ ട്രാഫിക് നിയമലംഘന വീരന്റെ പേരോ മറ്റു വിവരങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് റാസല്‍ഖൈമയില്‍ ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഫൈനാണിതെന്ന് എമിറേറ്റിലെ പോലിസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. എന്തായാലും ഇയാള്‍ ഭാഗ്യവാനാണ്. കാരണം ലഭിച്ച പിഴയുടെ പകുതി മാത്രം അടച്ചാല്‍ മതി. യു.എ.ഇയില്‍ ഹാപ്പിനെസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ഇയാളുടെ ഫൈന്‍ പകുതിയായി കുറച്ചുനല്‍കാന്‍ റാസല്‍ഖൈമ പോലിസ് തീരുമാനിച്ചിരുന്നു. പകുതി തുകയായ 625,000 ദിര്‍ഹം ഇയാള്‍ അടച്ചതായി പോലിസ് അറിയിച്ചു.

ഇസ്ലാം തീവ്രവാദിയോ ക്രിസ്ത്യൻ തീവ്രവാദിയോ ഇല്ല.. തീവ്രവാദത്തിന് മതമില്ലെന്ന് ദലൈലാമ
അമിത വേഗത, തെറ്റായ രീതിയിലുള്ള ഓവര്‍ടേക്കിംഗ്, വാഹനാപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന രീതിയിലുള്ള അപകടകരമായ ഡ്രൈവിംഗ് തുടങ്ങി ചെറുതും വലുതുമായ വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ കാണിച്ചുകൂട്ടിയതിനാണ് യു.എ.ഇ പൗരന് ഇത്ര വലിയ തുക പിഴയായി ലഭിച്ചത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച റഡാറുകളാണ് ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തി ഓണ്‍ലൈനായി പിഴ ചുമത്തിയതെന്ന് റാസല്‍ ഖൈമ പോലിസ് അറിയിച്ചു. യു.എ.ഇയില്‍ എവിടെ വച്ച് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാലും റഡാറുകള്‍ അത് ഒപ്പിയെടുത്ത് വാഹന ഉടമയുടെ പേരില്‍ ഫെന്‍ റെക്കോഡ് ചെയ്യും. എല്ലാം ഓണ്‍ലൈന്‍ രീതിയിലായതിനാല്‍ പിഴയടക്കാതെ ഊരിപ്പോരാനാവില്ലെന്ന സവിശേഷതയുമുണ്ട്.

സോളാർ കമ്മീഷൻ റിപ്പോർട്ട് ഉടൻ നിയമസഭയിൽ.. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനംസോളാർ കമ്മീഷൻ റിപ്പോർട്ട് ഉടൻ നിയമസഭയിൽ.. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനം

car

രണ്ടര ലക്ഷം ദിര്‍ഹമാണ് റാസല്‍ ഖൈമയില്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും വലിയ ട്രാഫിക് ഫൈന്‍. ഇദ്ദേഹത്തിന് പക്ഷെ ഹാപ്പിനെസ് ഡേയുടെ ആനുകൂല്യമൊന്നും ലഭിച്ചില്ല. അതുകൊണ്ടു തന്നെ മുഴുവന്‍ തുകയും ഇയാള്‍ അടക്കേണ്ടിവന്നു. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ തങ്ങളുടെ മാത്രമല്ല, റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ കൂടി ജീവന്‍ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ ഇത്തരം ഡ്രൈവര്‍മാര്‍ക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും സുരക്ഷാ എഞ്ചിനീയറായ മുഹമ്മദ് സാലിം അഭിപ്രായപ്പെട്ടു.
English summary
An unidentified motorist has racked up Dh1,250,000 in traffic fines in the emirate of Ras Al Khaimah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X