കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: കാറില്‍ നിന്നും സിഗരറ്റ് കുറ്റികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ 100 ദിര്‍ഹം പിഴ

  • By Neethu
Google Oneindia Malayalam News

സൗദി: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി. ഓടുന്ന വാഹനത്തില്‍ നിന്നും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞാല്‍ 100 ദിര്‍ഹം പിഴ ചുമത്തും.

ദുബായിലെ പാര്‍ക്കിംങ് നിയമങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ മാറ്റം, പുതിയ നിയമങ്ങള്‍ ഇവയാണ്..ദുബായിലെ പാര്‍ക്കിംങ് നിയമങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ മാറ്റം, പുതിയ നിയമങ്ങള്‍ ഇവയാണ്..

കാല്‍നട യാത്രക്കാര്‍ തെറ്റായി റോഡ് ക്രോസ്സ് ചെയ്യുന്നതിനും 100 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ട്. റോഡ് ക്രോസ്സ് ചെയ്യുമ്പോഴുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ കാരണം.

saudi-map

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ട്രാഫിക് പോലീസ് പിഴ ചുമത്തും. ഇതിനുള്ള പ്രത്യേക അനുമതി മിനിസ്ട്രി നല്‍കിയിട്ടുണ്ട്. ചുമരില്‍ പരസ്യം പതിക്കുന്നതും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗദി: ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ച പഴകിയ ചിക്കന്‍ പിടികൂടിസൗദി: ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ച പഴകിയ ചിക്കന്‍ പിടികൂടി

ദുബായിലെ പാര്‍ക്കിങ് സിസ്റ്റത്തിന് ഭേദഗതി വരുത്തിയതിന് തൊട്ടുപുറകിലാണ് സൗദിയില്‍ ഗതാഗത നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. പാര്‍ക്കിങിന് തുക വര്‍ധിപ്പിച്ചുക്കൊണ്ട് ബ്ലോക്ക് ഒഴിവാക്കാനാണ് ശ്രമം.

English summary
Passengers throwing cigarette butts from cars will be fined SR100 (Dh100) in Saudi Arabia under a new traffic law that also includes penalties against wrong pedestrian crossing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X