കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമേഹ ബാധിതരായ മുസ്ലിങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി ഡോക്ടര്‍

  • By ജാനകി
Google Oneindia Malayalam News

റിയാദ്: റംസാന്‍ വ്രതമെടുക്കുന്ന പ്രമേഹ ബാധിരതരായ മുസ്ലിങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി ഡോക്ടര്‍. അടുത്ത ആഴ്ച മുതലാണ് റംസാന്‍ നോമ്പ് ആരംഭിയ്ക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ രാജ്യത്ത് ചൂട് ഉയരുന്നതും ഴ്രതമെടുക്കുന്നവരുടെ ആരോഗ്യത്തെ ബാധിയ്ക്കാന്‍ ഇടയുണ്ട്.

ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മാത്രം 140 ദശലക്ഷം പ്രമേഹ രോഗികള്‍ ഉണ്ടെന്ന് സൗദിയിലെ പ്രമുഖ ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോ. നാസിര്‍ അല്‍ ജാഹ്നി പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രമേഹ രോഗികളായ വിശ്വാസികള്‍ നോമ്പെടുക്കുന്നതിന് മുമ്പ് ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെപ്പറ്റി ഡോക്ടര്‍ പറഞ്ഞത്...

പ്രവാസികളെ ഈ നോമ്പുകാലം

പ്രവാസികളെ ഈ നോമ്പുകാലം

മതവിശ്വാസങ്ങള്‍ക്കപ്പുറം പ്രവാസി സമൂഹം സൗദിയില്‍ റംസാന്‍ വ്രതമെടുക്കാറുണ്ട്. പ്രവാസികളിലും സ്വദേശികളിലും പ്രമേഹ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും കുറവല്ല

ചൂട്

ചൂട്

15 മണിയ്ക്കൂറോളം കഠിനമായ ചൂടായിരിയ്ക്കും രാജ്യത്തുണ്ടാവുകയ ദിവസവും ഇത്രയും ചൂട് സഹിയ്ക്കുകോ നോമ്പെടുക്കുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിയ്ക്കും.

ഡോക്ടര്‍

ഡോക്ടര്‍

പ്രമേഹ ബാധിതര്‍ ഡോക്ടറെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് മാത്രം വ്രതമെടുക്കുകയും ചെയ്യുക

നോമ്പ് തുറ

നോമ്പ് തുറ

അമിതമായ കൊഴുപ്പും, മധുരവുമൊക്കെ നിറഞ്ഞ ഭക്ഷണങ്ങള്‍ പ്രമേഹ ബാധിതര്‍ നോമ്പ് തുറയില്‍ നിന്നും ഒഴിവാക്കണം

വേണ്ട

വേണ്ട

ഉയര്‍ന്ന അളവില്‍ പ്രമേഹം ഉള്ള രോഗികള്‍ റംസാന്‍ വ്രതമെടുക്കേണ്ടെന്ന് ഡോ. നാസിര്‍ അല്‍ ജാഹ്നി പറയുന്നു.

English summary
Diabetic Muslims should consult doctor for Ramadan fasting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X