കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിര്‍ഹത്തിന് യുഎഇയില്‍ ഇതെല്ലാം കിട്ടുമോ? അവിശ്വസനീയം! കാണൂ

  • By Meera Balan
Google Oneindia Malayalam News

ദുബായ് : പണത്തിന്റെ മൂല്യം കുറയുന്തോറും സാധനങ്ങളുടെ വില ഉയരുകയും നിശ്ചിത തുകയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഉത്പ്പന്നങ്ങളുടെ എണ്ണം വളരെ പരിമിതമാവുകയും ചെയ്യും. പ്രവാസികളെ സംബന്ധിച്ചിടത്തോളം അയല്‍നാടുകളിലെ ജീവിതത്തില്‍ ഏറ്റവും അധികം പണം ചെലവാകുന്നത് ഭക്ഷണത്തിനും താമസസ്ഥലത്തിനുമാകും. യുഎഇയില്‍ ധാരാളം ഇന്ത്യക്കാരാണ് പണിയെടുക്കുന്നത്. പലരും തുച്ഛമായ ശമ്പളത്തിനാണ് ജോലിയെടുക്കുന്നത്.

ആഗോള വിപണിയിലെ ഉയര്‍ച്ചയും താഴ്ചയും അനുസരിച്ച് ദിര്‍ഹത്തിന്റെ മൂല്യത്തിലും പലപ്പോഴും ഇടിവും ഉയര്‍ച്ചയും ഉണ്ടായിരുന്നു. എന്നാല്‍ ദിര്‍ഹത്തിന്റെ ഏറ്റക്കുറച്ചിലൊന്നും ബാധിയ്ക്കാത്ത ചിലതും യുഎഇയില്‍ ഉണ്ട്. ഒരു ദിര്‍ഹത്തിനും അന്നും ഇന്നും ലഭിയ്ക്കുന്ന ചിലത്. അതായാത് കൈയ്യില്‍ ഒരു ദിര്‍ഹം ഉണ്ടെങ്കിലും പട്ടിണി കിടക്കാതെ കഴിയാനുള്ളത് യുഎഇയില്‍ കിട്ടും. അവ എന്തൊക്കെയാണെന്ന് അറിയാമോ?

ബോട്ടില്‍ സഞ്ചരിയ്ക്കാം

ബോട്ടില്‍ സഞ്ചരിയ്ക്കാം

വെറും ഒരു ദിര്‍ഹം കൈയ്യില്‍ ഉണ്ടെങ്കില്‍ ബോട്ട് യാത്ര നടത്താം. ബര്‍ദുബായ്ക്കും ദെയ്‌റയ്ക്കും ഇടയിലള്ള മജെസ്റ്റിക്ക് ക്രീക്കില്‍ ബോട്ട് യാത്രയ്ക്ക് ഒരു ദിര്‍ഹമാണ് ചാര്‍ജ്ജ്. രാവിലെ ആറ് മണിമുതല്‍ അര്‍ധരാത്രി വരെ ഇത്തരത്തില്‍ ബോട്ട് യാത്ര ലഭ്യമാണ്

ഐസ്‌ക്രീം

ഐസ്‌ക്രീം

ഒരു ദിര്‍ഹത്തിന് താത്ക്കാലികമായി വിശപ്പ് അകറ്റാനും കഴിയും. ഒരു ദിര്‍ഹത്തിന് ലഭിയ്ക്കുന്ന കോണ്‍ ഐസ്‌ക്രീമും ഒമാന്‍ ചിപ്‌സുമൊക്കം വിശപ്പിന് താത്ക്കാലിക ശമനം നല്‍കും.

സമോസ

സമോസ

വൈകുന്നേരത്തേയും ഇടനേരങ്ങളിലേയും ചെറിയ വിശപ്പകറ്റാന്‍ സമോസ നല്ലതാണ്. ഒരു ദിര്‍ഹമുണ്ടെങ്കില്‍ ഒരു സമോസ ലഭിയ്ക്കും. സമോസ മാത്രമല്ല ഒരു ദിര്‍ഹത്തിന് ഒരു പറാത്തയും ലഭിയ്ക്കും

ചായ

ചായ

സമോസ മാത്രം പോരെങ്കില്‍ ഒരു ദിര്‍ഹം കൂടി മുടക്കാന്‍ തയ്യാറാകും നല്ല അസ്സല്‍ ചായയും ലഭിയ്ക്കും

കാരമല്‍ കസ്റ്റാര്‍ഡ്

കാരമല്‍ കസ്റ്റാര്‍ഡ്

കാരമല്‍ കസ്റ്റാര്‍ഡും കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഒരു ദിര്‍ഹത്തിന് ലഭിയ്ക്കുന്നുണ്ട്

കുടിവെള്ളം

കുടിവെള്ളം

ചിലതരം ജ്യൂസുകളും കുടി വെള്ളവുമൊക്കെ ഒരു ദിര്‍ഹത്തിന് ലഭിയ്ക്കും

ചോക്കലേറ്റ്

ചോക്കലേറ്റ്

അല്‍പ്പം ചോക്കലേറ്റ് മധുരം ആസ്വദിയ്ക്കണമെന്ന് തോന്നുന്നുണ്ടോ. അധികം പണം ചെലവാക്കാതെ ചോക്കലേറ്റ് കഴിയ്ക്കാം. ചോക്കി ചോക്കി എന്ന ചോക്കലേറ്റിനും ഒരു ദിര്‍ഹമാണ് വില. പക്ഷേ ചോക്കി ആളൊരു സ്വദേശിയാണ് .

ഫ്രൂട്ട് യോഗര്‍ട്ട്

ഫ്രൂട്ട് യോഗര്‍ട്ട്

ചെറിയ ടിന്‍ ഫ്രൂട്ട് യോഗര്‍ട്ടും ഒരു ദിര്‍ഹത്തിന് ലഭിയ്ക്കും

സ്‌റ്റേഷനറി സാധനങ്ങള്‍

സ്‌റ്റേഷനറി സാധനങ്ങള്‍

പേന മുതലായ സ്റ്റേഷനറി സാധനങ്ങള്‍ ഒരു ദിര്‍ഹത്തിന് ലഭിയ്ക്കും.

English summary
The UAE dirham turned 42 yesterday. It was first unveiled on May 19 in 1973, or 534 days after the United Arab Emirates was founded.On the occasion of the dirham’s 42nd birthday, we take a look at what some of the little treats one dirham can buy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X