കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്‌, മാലിന്യം കൃത്യമായി നിക്ഷേപിയ്‌ക്കൂ

  • By Meera Balan
Google Oneindia Malayalam News

ദുബായ്‌: മാലിന്യം നിക്ഷേപം കൃത്യമയ രീതിയില്‍ നടത്തിയില്ലെങ്കില്‍ വന്‍ പിഴ ഈടാക്കാന്‍ നീക്കം. കൊഴുപ്പ്‌, എണ്ണ, ഗ്രീസ്‌ മുതലായ മാലിന്യങ്ങള്‍ നിക്ഷേപിയ്‌ക്കുന്നതിലാണ് ദുബായ്‌ക്കാര്‍ ഇനി അല്‍പ്പം ശ്രദ്ധിയ്‌ക്കേണ്ടത്‌. ഹോട്ടലില്‍ നിന്നും വീടുകളില്‍ നിന്നും പുറം തള്ളുന്ന ഇത്തരം മാലിന്യങ്ങള്‍ അതാത്‌ നിക്ഷേപ സ്ഥലങ്ങളില്‍ തന്നെ ഇടണം. ഇത്തരം മാലിന്യങ്ങള്‍ വീടുകളുലോ മറ്റോ സൂക്ഷിയ്‌ക്കാന്‍ പാടില്ല. ദുബായ്‌ മുന്‍സിപ്പാലിറ്റിയ്‌ക്ക്‌ മാലിന്യം കണ്ടെത്തുന്നതിനായി മാസം തോറും റെയ്‌ഡ്‌ നടത്താനുള്ള അനുമതിയും പുതിയ ഉത്തരവിന്‍ പ്രകാരം ലഭിയ്‌ക്കുന്നു.

കൊഴുപ്പുള്ള വസ്‌തുക്കള്‍ നിക്ഷേപിയ്‌ക്കുത്‌ പലപ്പോഴും മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനത്തെ തന്നെ തകരാറിലാക്കാറുണ്ട്‌ കൊഴുപ്പടിഞ്ഞ്‌ കൂടി മറ്റ്‌ മാലിന്യങ്ങള്‍ ചലിയ്‌ക്കാന്‍ കഴിയാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനം സംവിധാനം തകരാറിലാകാറുണ്ട്‌. ഇത്തരം അവസ്ഥ ഒഴിവാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്‌.

Waste

ഇതിനായി അല്‍ സെര്‍ക്കാല്‍ ഗ്രൂപ്പുമായി സഹകരിച്ച്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്‌ അധികൃതര്‍. കൊഴുപ്പടങ്ങിയ മാലിന്യങ്ങള്‍ നിക്ഷേപിയ്‌ക്കുന്നതില്‍ അധികവും ഹോട്ടലുകളാണ്‌. അതിനാല്‍ തന്നെ മാലിന്യ സംവിധാനത്തിന്റെ അറ്റകുറ്റപ്പണിയ്‌ക്കും മറ്റുമായി ഇവരില്‍ നിന്ന്‌ 1.50 ദിര്‍ഹം ഈടാക്കാനും ലക്ഷ്യമിടുന്നുണ്ട്‌. അല്‍ വവ്‌സാനിലെ ഹോട്ടലുകള്‍ക്കും മറ്റും ഇത്തരത്തില്‍ മാലിന്യം നിക്ഷേപിയ്‌ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്‌

English summary
Dubai Municipality has mandated installation of fat traps on all drainage lines coming out of restaurant kitchens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X