കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനാ ദുരന്തം മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും.

Google Oneindia Malayalam News

സൗദി: മിനയെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ പ്രയാസം നേരിടുന്നതായി സൗദിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തീര്‍ത്ഥാടകരുടെ കൈയ്യിലും കഴുത്തിലും തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നാണ് നിയമം. എന്നാല്‍ അപകടത്തില്‍ മരിച്ചവരുടെയും ഗുരുതരമായി പരുക്ക് പറ്റിയവരില്‍ ചിലരുടെയും ഇത്തരം തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടത് ബന്ധപ്പെട്ടവര്‍ക്ക് ആളുകളെ തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

mecca


ഇത്തരത്തിലുള്ളവരുടെ ഭൗതീക ശരീരം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കിയതിനു ശേഷം മാത്രമെ ആളെ തിരിച്ചറിയാന്‍ കഴിയുകയുള്ളുവെന്നാണ് അധിക്രതര്‍ വ്യക്തമാക്കിയിരിക്കുന്നത്. പരിശോധനയ്ക്കാവശ്യമായ നടപടികള്‍ ആരംഭിച്ചതായും ഇതിന്റെ ഫലം പുറത്തുവന്നാല്‍ മാത്രമെ രാജ്യംതിരിച്ചുള്ള മരണവിവര കണക്ക് സൗദിഅറേബ്യ പുറത്തു വിടുകയുള്ളു.

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് എന്തൊക്കെ മുന്‍ കരുതല്‍ നടപടികളാണ് സ്വീകരിച്ചത് എന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് സല്‍മാന്‍ രാജാവ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ താമസിയാതെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം സൗദി ഔദ്യോഗികമായി പുറത്തുവിടുമെന്ന് വിവിധ വകുപ്പ് മേധാവികളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

English summary
DNA tests will be conducted to identify the dead, Mina tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X