കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹ മെട്രോ നിര്‍മാണം ദ്രുതഗതിയില്‍; പരീക്ഷണയോട്ടം ഈ വര്‍ഷം നടക്കും

  • By Desk
Google Oneindia Malayalam News

ദോഹ: ആറുമാസത്തിലേറെയായി നീളുന്ന ഉപരോധത്തിന്റെ പ്രശ്‌നങ്ങള്‍ക്കിടയിലും തടസ്സങ്ങളൊന്നുമില്ലാതെ നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോയുടെ നിര്‍മാണ പ്രവൃത്തികള്‍ 73 ശതമാനത്തിലെത്തിയെന്ന് ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും കൂടെ ദോഹ മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ 90 ശതമാനം പൂര്‍ത്തിയാകും. 2019ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി 2020ല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായില്‍ സിഐഡി ചമഞ്ഞ് പീഡനം; ജോര്‍ദാന്‍ യുവാവിനെതിരേ വിചാരണ തുടങ്ങിദുബായില്‍ സിഐഡി ചമഞ്ഞ് പീഡനം; ജോര്‍ദാന്‍ യുവാവിനെതിരേ വിചാരണ തുടങ്ങി

ദോഹ മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത ട്രെയിനുകളാകും ഓടുക. ഇതില്‍ ഇരുപതോളം ട്രെയിനുകള്‍ ഇതിനകം ദോഹയിലെത്തി. ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത മെട്രോയാണ് ദോഹ. ഓരോ ട്രെയിനിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്‌മെന്റുകളുണ്ടാകും.

metroqatar

2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന ദോഹ മെട്രോയുടെ റെഡ് ലൈന്‍ നിര്‍മാണം 93 ശതമാനം പൂര്‍ത്തിയായി. റെഡ് ലൈനിലെ ഇകണോമിക് സോണ്‍, റാസ് അബു ഫന്‍താസ്, വക്റ എന്നീ മൂന്നു സ്റ്റേഷനുകളും പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ട്രെയിനുകളുടെ പൂര്‍ണതോതിലുള്ള പരീക്ഷണ ഓട്ടം വര്‍ഷാവസാനം തുടങ്ങും. വക്റയില്‍നിന്നും ലുസൈല്‍ വരെയാണ് റെഡ് ലൈന്‍. റെഡ്, ഗ്രീന്‍, ഗോള്‍ഡ്, ബ്ലൂ എന്നീ നാല് ലൈനുകളാണ് ദോഹ മെട്രോയിലുള്ളത്. ഇതില്‍ ആദ്യം പൂര്‍ത്തിയാകുന്നത് റെഡ് ലൈനാണ്.
ദോഹ മെട്രോയില്‍ ആകെ നൂറ് സ്റ്റഷനുകളാണുണ്ടാവുക. ഇതില്‍ ആദ്യ ഘട്ടത്തില്‍ 37 സ്റ്റേഷനുകണ്ടാകും. രണ്ടാമത്തെ ഘട്ടത്തില്‍ ബ്ലൂ ലൈനിലെ 63 സ്റ്റേഷനുകള്‍ പൂര്‍ത്തിയാകും. മെട്രോ പദ്ധതി നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കാനായി തൊഴില്‍ ശേഷി 73,000 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അല്‍ സുലൈത്തി പറഞ്ഞു.

English summary
doha metro to get ready by 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X