കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും യുഎഇയും ഇരുഭാഗങ്ങളില്‍; തെക്കന്‍ യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷം, 12 പേര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

അദന്‍: യമന്‍ വിമതര്‍ക്കെതിരായ യുദ്ധത്തിലെ സഖ്യകക്ഷികളായ സൗദിയും യുഎഇയും പിന്തുണക്കുന്ന സൈനിക വിഭാഗങ്ങല്‍ ഇരുചേരികളില്‍ അണിനിരന്ന് തെക്കന്‍ യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള അദ്ന്‍ പ്രാദേശിക ഭരണകൂടത്തിന്റെ കേന്ദ്രം, വിഘടനവാദി വിഭാഗമായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ സൈനികര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ചുരുങ്ങിയത് 12 പേര്‍ കൊല്ലപ്പെടുകയും 130ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഘടനവാദികളെ യുഎഇ പിന്തുണയ്ക്കുമ്പോള്‍ സൗദിയുടെ പിന്തുണ പ്രസിഡന്റിന്റെ സൈന്യത്തിലാണ്.

ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവ് കൂടും; 50 ദിര്‍ഹമിന് മുകളിലുള്ള സേവനങ്ങള്‍ക്ക് 20 ദിര്‍ഹം അധികം നല്‍കണംദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവ് കൂടും; 50 ദിര്‍ഹമിന് മുകളിലുള്ള സേവനങ്ങള്‍ക്ക് 20 ദിര്‍ഹം അധികം നല്‍കണം

പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്ന് അദ്ന്‍ ആരോഗ്യമന്ത്രാലയം വക്താവ് ജലാല്‍ ബൗദയെ ഉദ്ധരിച്ച് സബാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ ശക്തമായതിനെ തുടര്‍ന്ന് അദ്ന്‍ നഗരമായ തായ്‌സില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സഹായ ഏജന്‍സി ഓക്‌സ്ഫാമിന്റെ ഓഫീസ് അടച്ചുപൂട്ടിയതായി സംഘടന അറിയിച്ചു. ജനങ്ങളുടെ പട്ടിണിക്കിടുകയും രാജ്യത്തെ കൊടുംക്ഷാമത്തിന്റെ വക്കിലേക്ക് തള്ളിവിടുകയും ചെയ്തത് ഹാദി സര്‍ക്കാരാണെന്നാരോപിച്ചാണ് സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ പ്രാദേശിക സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നത്.

yemen

സൗദിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ഹാദി സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമാണ് അദന്‍. തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ് അദ്ന്‍ താല്‍ക്കാലിക കേന്ദ്രമായി തെരഞ്ഞെടുത്തത്. യു.എ.ഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ അട്ടിമറി നടത്തി ഭരണകേന്ദ്രം പിടിച്ചടക്കിയതായി കഴിഞ്ഞ ദിവസം തെക്കന്‍ യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗര്‍ ഞായറാഴ്ച ആരോപിച്ചിരുന്നു. അദനില്‍ സംഭവിക്കുന്നത് അപകടകരമായ കാര്യമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഐക്യത്തെയും തകര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് യു.എ.ഇയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ യമന്‍ വിട്ടുപോരണമെന്ന് വാദിക്കുന്നവരാണ് യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍. എന്നാല്‍ അതിനെതിരേ ശക്തമായ നിലപാടാണ് സൗദി അറേബ്യയ്ക്കും അവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യത്തിനുമുള്ളത്. പുതിയ സംഭവ വികാസങ്ങള്‍ യമനിലെ സൗദി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
dozen yemenis killed in aden clashes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X