കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവി പിള്ളയാണോ യൂസഫലിയാണോ സമ്പന്നന്‍?

Google Oneindia Malayalam News

ദുബായ് : പ്രമുഖ വാണിജ്യ മാസികയായ അറേബ്യന്‍ ബിസിനസ് പ്രഖ്യാപിച്ച ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍, കേരളത്തില്‍ നിന്നുള്ള 13 പ്രമുഖരില്‍ ഒന്നാം സ്ഥാനത്ത് ആര്‍. പി. ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രവി പിള്ള. 4.6 ബില്യന്‍ ആസ്തിയോടെ ആകെ പട്ടികയില്‍ തന്നെ ഡോ. രവി പിള്ള മൂന്നാം സ്ഥാനത്താണ്. പട്ടികയില്‍ ഒന്നാമത് സ്റ്റാല്യന്‍ ഗ്രൂപ്പ് മേധാവി സുനില്‍ വസ്വനിയാണ്. ആകെ ആസ്തി 7.1 ബില്യന്‍ ഡോളര്‍. രണ്ടാം സ്ഥാനത്ത് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി; ആസ്തി 5.5 ബില്യന്‍ ഡോളര്‍.

രവി പിള്ള ചെയര്‍മാനായുള്ള സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍. പി. ഗ്രൂപ്പ് നിര്‍മാണ രംഗം, വ്യവസായ വികസനം, ആരോഗ്യം, ഹോട്ടല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ ശക്തമായ സാനിധ്യം രേഖപ്പെടുത്തി കഴിഞ്ഞു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നത് ആര്‍. പി. ഗ്രൂപ്പ് ആണ്.

rpgroupchairmandrravipillai

ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ ഉള്ള ആര്‍. പി. ഗ്രൂപ്പ് 25 ബില്യന്‍ ഡോളറിലേറെ മൂല്യമുള്ള പ്രോജക്ടുകള്‍ ആഗോള തലത്തില്‍ നടപ്പാക്കി കഴിഞ്ഞു. 20 നഗരങ്ങളിലായി 26 ബിസിനസുകള്‍ ഗ്രൂപ്പിനുണ്ട്. മിഡില്‍ ഈസ്റ്റിലെ ഓയില്‍, ഗ്യാസ് രംഗത്തെ ഏറ്റവും വലിയ വ്യവസായിക കോണ്‍ട്രാക്ടര്‍ ആണ് ആര്‍. പി. ഗ്രൂപ്പ്. ഈ രംഗത്ത് 2 ബില്യന്‍ ഡോളറിലേറെ മൂല്യമുള്ള കരാറുകള്‍ ഗ്രൂപ്പ് സ്വന്തമാക്കി. ഇതിനു പുറമേ കമ്പനിയുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ആയ ആര്‍. പി. ഗ്ലോബല്‍ 1.5 ബില്യന്‍ ഡോളര്‍ മൂല്യമുള്ള രണ്ടു വന്‍ പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡൌണ്‍ടൌണ്‍ ദുബായില്‍ തുടക്കമിട്ടു.

ഡോ. പിള്ള ആറു ഹോട്ടലുകളുടെ ഉടമയാണ് നാലെണ്ണം ഇന്ത്യയിലും രണ്ടെണ്ണം ദുബായിലും. ഈ വര്‍ഷം ദുബായ് മറിനയില്‍ പുതിയ ക്രൌണ്‍ പ്ലാസ ഹോട്ടല്‍ ആരംഭിക്കും. കേരളത്തിലെ ലീല രവീസ് കോവളം ഏറ്റവും അധികം ബഹുമതികള്‍ നേടിയ ഫൈവ് സ്റ്റാര്‍ ലക്ഷ്വറി ഹോട്ടല്‍ ആണ്.

English summary
Dr Ravi Pillai tops list of 13 Keralites in Arabian Business' Top 50 Richest Indians rankings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X