കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നര വര്‍ഷം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇന്ത്യന്‍ ഡ്രൈവര്‍ ദുബയില്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

ദുബയ്: ഒന്നര വര്‍ഷക്കാലം കാറില്‍വച്ചും വീട്ടില്‍ വച്ചും 12കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹൗസ് ഡ്രൈവര്‍ അറസ്റ്റിലായി. വിവരം പുറത്തു പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇന്ത്യക്കാരനായ ഇയാള്‍ ഇത്രയും കാലം പീഡനം തുടര്‍ന്നത്. ദുബയിലാണ് സംഭവം. വീട്ടുടമയുടെ മകളെയാണ് 30കാരനായ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചത്. സ്‌കൂളിലേക്ക് കാറില്‍ കുട്ടിയെ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യുമ്പോഴായിരുന്നു പീഡനം. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിനകത്തുവെച്ചും പീഡനം തുടര്‍ന്നു. കുട്ടിക്ക് വാട്സാപ്പ് വഴി അശ്ലീല ചിത്രങ്ങളയക്കുകയും ഇയാളുടെ പതിവായിരുന്നു.

പാകിസ്താന് ഉത്തരകൊറിയയുടെ അവസ്ഥ! പ്രത്യേകനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിപാകിസ്താന് ഉത്തരകൊറിയയുടെ അവസ്ഥ! പ്രത്യേകനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി

പീഡനശ്രമങ്ങള്‍ കുട്ടി ചെറുത്തിരുന്നുവെങ്കിലും ഇയാളുടെ ആത്മഹത്യാഭീഷണി കാരണം വിവരം പുറത്തുപറയാന്‍ മടിക്കുകയായിരുന്നു. ശരീരഭാഗങ്ങളില്‍ പിടിക്കുകയും കവിളില്‍ ഉമ്മവയ്ക്കുകയുമൊക്കെ ചെയ്ത് തുടങ്ങിയ പീഡനം സഹിക്കവയ്യാതായപ്പോള്‍ പിതാവിനോട് പറയുമെന്ന് കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ഞരമ്പ് മുറിച്ച് രക്തമൊഴുകുന്ന ചിത്രം വാട്‌സാപ്പില്‍ അയക്കുകയായിരുന്നു ഇതിന് മറുപടിയായി യുവാവ് ചെയ്തത്. ചിത്രം കണ്ട് ഭയന്ന കുട്ടി, ഡ്രൈവര്‍ ആത്മഹത്യ ചെയ്താല്‍ അത് തന്റെ കുടുംബത്തെ ബുദ്ധുമുട്ടിലാക്കുമെന്ന ഭയം കാരണം സംഭവം വീട്ടുകാരോട് പറയാതിരിക്കുകയായിരുന്നു.

girl

ഒരു ദിവസം സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ കാറില്‍വച്ചുള്ള പീഡനം സഹിക്കാനാവാതെ കുട്ടി കരഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടിലേക്ക് കരഞ്ഞുകൊണ്ട് വരുന്ന കുട്ടിയോട് കാരണം തിരക്കിയപ്പോള്‍ ഒന്നര വര്‍ഷമായി തുടരുന്ന പീഡനത്തിന്റെ കഥ കുട്ടി വിവരിക്കുകയായിരുന്നു. പിതാവ് വിവരം പോലിസിനെ അറിയിക്കുകയും ഉടനെയെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കാറില്‍ മറ്റാരുമില്ലാത്തപ്പോഴും വീട്ടിനകത്തുവച്ചും വിദ്യാര്‍ഥിനിയെ താന്‍ പീഡിപ്പാക്കുറുണ്ടെന്ന് പ്രതി സമ്മതിച്ചതായി പോലിസ് അറിയിച്ചു.
English summary
driver molests teen in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X