കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സ്ത്രീ അവകാശപ്പോരാട്ടം തുടരും; ലൈസന്‍സ് കിട്ടിയാല്‍ മാത്രം പോരെന്ന് രാജകുമാരി

അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനാണ് രാജകുമാരി അമേരിക്കയില്‍ എത്തിയത്.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കി പലവിധ പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ് കൈവശപ്പെടുത്തുന്നത് മുതല്‍ ബിസിനസ് ആരംഭിക്കാന്‍ വരെ ഇപ്പോള്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ ചോദ്യം ഇതാണ്, സൗദിയില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ? അല്ലെന്നാണ് രാജകുമാരിയുടെ വാക്കുകളില്‍ തെളിയുന്നത്. അമേരിക്കയിലെത്തിയ രാജകുമാരി റീമ ബിന്‍ത് ബാന്തര്‍ ആല്‍ സൗദ് ആണ് ശക്തമായ വാക്കുകളില്‍ പ്രതികരിച്ചത്. സൗദി സ്ത്രീകളെ ശാക്തീകരിക്കാനുള്ള നടപടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ച അവര്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടിയാല്‍ എല്ലാം തികയില്ലെന്നും വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ രാജകുമാരി വിശദീകരിക്കുകയും ചെയ്തു...

ലൈസന്‍സ് മാത്രം മതിയോ

ലൈസന്‍സ് മാത്രം മതിയോ

സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍ നല്‍കാന്‍ അടുത്തിടെ ഭരണകൂടം തീരുമാനിച്ചിരുന്നു. അടുത്ത ജൂണ്‍ മുതല്‍ ലൈസന്‍സ് നല്‍കിത്തുടങ്ങും. എന്നാല്‍ ലൈസന്‍സ് കിട്ടിയാല്‍ എല്ലാം തികയുമോ എന്നാണ് രാജകുമരി ചോദിക്കുന്നത്.

സ്‌റ്റേഡിയങ്ങളിലെ വനിതകള്‍

സ്‌റ്റേഡിയങ്ങളിലെ വനിതകള്‍

ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പോയി മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് സൗദി ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം കഴിഞ്ഞ ജനുവരിയില്‍ സ്ത്രീകള്‍ സ്റ്റേഡിയത്തിലെത്തിയത് വന്‍ വാര്‍ത്തയായിരുന്നു.

സൗദിയില്‍ വേണ്ടത്

സൗദിയില്‍ വേണ്ടത്

അന്താരാഷ്ട്ര വേദികളില്‍ തിളങ്ങിനില്‍ക്കുന്ന സ്ഥിരം വനിതാ സാന്നിധ്യമാണ് റീമ രാജകുമാരി. ഇതുവരെ വനിതകള്‍ക്ക് അനുവദിച്ച സൗകര്യങ്ങളെ പിന്തുണയ്ക്കുന്നു. എന്നാല്‍ സുരക്ഷയാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന് രാജകുമാരി പറയുന്നു.

സ്വന്തം വീട്ടില്‍

സ്വന്തം വീട്ടില്‍

ഇപ്പോള്‍ ലഭിച്ചത് മാത്രം പോര. അത് മാത്രമല്ല സ്ത്രീകളുടെ അവകാശങ്ങള്‍. സൗദിയില്‍ സ്വന്തം വീട്ടില്‍ സ്ത്രീകള്‍ സുരക്ഷിതരാകണം. തങ്ങള്‍ വീടുകളില്‍ സുരക്ഷിതരാണെന്ന തോന്നല്‍ ഉണ്ടാകുന്നത് വരെ പരിഷ്‌കാരം പൂര്‍ണമാകില്ല- രാജകുമാരി പറഞ്ഞു.

എല്ലാ ജോലിയും ചെയ്യാമോ

എല്ലാ ജോലിയും ചെയ്യാമോ

ഏത് ജോലിയും ചെയ്യാന്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. അതിനുള്ള അവസരം ഒരുങ്ങണം. അതുവരെ വിശ്രമമുണ്ടാകില്ല. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ വൈസ് പ്രസിഡന്റായ റീമ രാജകുമാരി പറഞ്ഞു.

പുരുഷ മേധാവിത്വം

പുരുഷ മേധാവിത്വം

സൗദിയുടെ സമൂഹം പുരുഷ മേധാവിത്വം നിറഞ്ഞതാണ്. അതിന് മാറ്റം വരണം. ഗാര്‍ഹിക പീഡനമാണ് പ്രധാന പ്ര്ശ്‌നം. അതില്ലാതെയാകണം. അതിന് വേണ്ടി ശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും രാജകുമാരി വ്യക്തമാക്കി.

കായികം ആരോഗ്യത്തിന്

കായികം ആരോഗ്യത്തിന്

സൗദിയുടെ കായിക മേഖലയിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും അടുപ്പിക്കും. മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടല്‍ മാത്രമല്ല കായികം. ശക്തരായ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കല്‍ കൂടിയാണ് ലക്ഷ്യം.

അബായ ധരിക്കാത്ത രാജകുമാരി

അബായ ധരിക്കാത്ത രാജകുമാരി

സൗദി സ്ത്രീകള്‍ സാധാരണ അയഞ്ഞ വസ്ത്രമായ അബായ ധരിച്ചാണ് പുറത്തിറങ്ങാറ്. എന്നാല്‍ റീമ രാജകുമാരി അങ്ങനയല്ല പലയിടത്തും എത്താറുള്ളത്. സ്ത്രീകള്‍ക്ക് അബായ ഉള്‍പ്പെടെയുള്ള ഏത് തരത്തിലുള്ള വസ്ത്രവും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമല്ലെന്ന് രാജകുമാരി പറഞ്ഞു.

സ്ത്രീകള്‍ക്ക് പ്രത്യേക വസ്ത്രം വരും

സ്ത്രീകള്‍ക്ക് പ്രത്യേക വസ്ത്രം വരും

കായിക രംഗത്ത് സ്ത്രീകള്‍ക്ക് ധരിക്കാന്‍ സാധിക്കുന്ന അബായകള്‍ ഉടന്‍ വിപണിയില്‍ ഇറങ്ങും. അതിന് വേണ്ടി മൂന്ന് വസ്ത്ര നിര്‍മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജകുമാരി വ്യക്തമാക്കി.

ഞാന്‍ ധരിച്ചത് നോക്കൂ

ഞാന്‍ ധരിച്ചത് നോക്കൂ

മാറ്റങ്ങള്‍ ഉടന്‍ വരും. നിങ്ങള്‍ നോക്കൂ ഞാന്‍ ധരിച്ചിരിക്കുന്നത് അബായ അല്ല. വനിതകള്‍ക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. അതിന് താന്‍ മുന്നിലുണ്ടാകുമെന്നും രാജകുാരി കൂട്ടിച്ചേര്‍ത്തു.

ഇനിയും കാത്തിരിക്കണം

ഇനിയും കാത്തിരിക്കണം

അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനാണ് രാജകുമാരി അമേരിക്കയില്‍ എത്തിയത്. ചില മാറ്റങ്ങള്‍ വരാന്‍ ചിലപ്പോള്‍ ഇനിയും കാത്തിലിക്കേണ്ടി വരുമെന്നും റീമ രാജകുമാരി പറഞ്ഞു. സ്ത്രീകളെ സൈന്യത്തിലെടുക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ച കാര്യങ്ങളും രാജകുമാരി സൂചിപ്പിച്ചു.

 ഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗം ഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗം

ഇതാ ഒരു പ്രേതനഗരം!! 1000 മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു; 40000 മനുഷ്യക്കോലങ്ങള്‍, ഭൂമിയിലെ നരകംഇതാ ഒരു പ്രേതനഗരം!! 1000 മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു; 40000 മനുഷ്യക്കോലങ്ങള്‍, ഭൂമിയിലെ നരകം

ജിലു ജോസഫിന്റെ 'മുലയൂട്ടല്‍' കോടതിയില്‍; മൂന്ന് പരാതികള്‍, നടി മാത്രമല്ല!! ശക്തമായ വകുപ്പുകള്‍ജിലു ജോസഫിന്റെ 'മുലയൂട്ടല്‍' കോടതിയില്‍; മൂന്ന് പരാതികള്‍, നടി മാത്രമല്ല!! ശക്തമായ വകുപ്പുകള്‍

English summary
Driving not ‘be all’ of Saudi women’s rights, says Princess Reema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X