കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മലയാളി മദ്യപിച്ച് റോഡിലിറങ്ങി... 'പ്രകടനം' കാണാം

  • By Soorya Chandran
Google Oneindia Malayalam News

ദമാം: മദ്യപാനത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ലോകത്തെവിടെ പോയാലും മദ്യം സംഘടിപ്പിയ്ക്കാന്‍ മിടുക്കരും.

ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയില്‍ മദ്യം നിരോധിച്ചതാണ്. എന്നാലും മലയാളികള്‍ ഉള്ള സ്ഥലമല്ലേ, മദ്യം ഉപയോഗിക്കാതിരിയ്ക്കുമോ! സൗദിയിലും മലയാളികള്‍ മദ്യപിയ്ക്കുന്നുണ്ട്. സ്വകാര്യമായി മദ്യപിച്ചാല്‍ അത്ര വലിയ പ്രശ്‌നമില്ലെന്ന് വിചാരിയ്ക്കാം. എന്നാല്‍ കള്ള് കുടിച്ച്, ഫിറ്റ് ആയി റോഡില്‍ ഇറങ്ങിയാലോ? സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചതാണ് അതാണ്.

Saudi Drunkard

മദ്യപിച്ച് അര്‍ദ്ധ ബോധാവസ്ഥയില്‍ റോഡിന് നടുവിലിറങ്ങിയ മലയാളി ചില്ലറ പൊല്ലാപ്പല്ല ഉണ്ടാക്കിയത്. ഒരു ഇരുമ്പ് വടിയുമായാണ് റോഡിന് നടുവിലേക്ക് നീങ്ങിയത്. പിന്നീട് പാന്റ്‌സ് ഊരി തലയില്‍ കെട്ടി. എന്തൊക്കെയോ പുലമ്പിക്കൊണ്ട് നിന്നു.

ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. നൂറ് കണക്കിന് മീറ്റര്‍ പിറകിലേയ്ക്ക് വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. വാഹനങ്ങളില്‍ ഇരിയ്ക്കുന്നവരുടെ നേര്‍ക്കായി പിന്നീട് ഇദ്ദേഹത്തിന്റെ നീക്കം. ഇരുമ്പ് ദണ്ഡുമായി മുന്നോട്ട് നീങ്ങിയപ്പോള്‍ ചിലര്‍ കൈയ്യില്‍ കിട്ടിയ സാധനങ്ങളുമായി മദ്യപനെ നേരിടാനെത്തി. അപ്പോഴേയ്ക്കും പോലീസ് എത്തി ഇയാളെ പിടികൂടി. പോലീസ് പിടിച്ചെങ്കിലും അത്ര നേരം തങ്ങളെ ബുദ്ധിമുട്ടിച്ച മദ്യപനെ വെറുതേ വിടാന്‍ ആളുകള്‍ തയ്യാറായില്ല. നല്ല ചുട്ട അടിയും കൊടുത്തു.

കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഈ വീഡിയോ എടുത്തിട്ടുള്ളത്. രമേഷ് കുമാര്‍ എന്ന ആളാണ് വീഡിയോ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്.

English summary
Drunk Malayalai made traffic block in Saudi Arabia. Police arrested him and mob attacked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X