കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നമ്പര്‍ മാറാതെ കമ്പനി മാറാം

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇതുസംബന്ധിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു.

ഡു കമ്പനിയാണ് ഏറ്റവും മുന്നില്‍ പറക്കുന്നത്. എംഎന്‍പി പ്രഖ്യാപിച്ച ഉടന്‍ തന്നെ CHANGE എന്നു ടൈപ്പ് ചെയ്ത് 3553 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണമെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ du.ae/change എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

Du

ഡുവിലേക്ക് മാറുന്നതിലൂടെ വേഗതയേറിയ ഡൗണ്‍ലോഡിങ് കുറഞ്ഞ താരിഫ് നിരക്കുകളും ലഭിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ കോള്‍ ഡ്രോപ്പുകളാണ് കമ്പനിയുടെ മറ്റൊരു പ്രത്യേകത.

എംഎന്‍പിയ്ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയാണ് ഡു. നമ്പര്‍ മാറാതെ സേവനദാതാവിനെ മാറാനുള്ള സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണം. ഞങ്ങളുടെ ടെലികോം സേവനം തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല-കമ്പനിയുടെ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ഫഹദ് അല്‍ഹസ്സാവി അറിയിച്ചു.

നേരത്തെ സെപ്തംബര്‍ അവസാനത്തോടുകൂടി രാജ്യമാകെ എംഎന്‍പി നടപ്പാക്കണമെന്നായിരുന്നു ടിആര്‍എ ആവശ്യപ്പെട്ടത്. ഇതിനുവേണ്ട സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ഡുവിനോ ഇത്തിസലാത്തിനോ സാധിക്കാത്തതുകൊണ്ട് സമയം നീട്ടുകയായിരുന്നു.

English summary
In accordance with the TRA’s directive to roll-out Mobile Number Portability in the UAE, Du is fully ready and has announced an awareness campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X