കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസ ജീവിതത്തിന് ചെലവേറിയ നഗരങ്ങളില്‍ അബുദാബിയും ദുബായിയും ?

Google Oneindia Malayalam News

അബുദാബി: ലോകത്ത് പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ദുബായിയും അബുദാബിയും ഇടംപിടിച്ചു. ചെലവേറിയ ലോകത്തെ 25 രാജ്യങ്ങളുടെ പട്ടികയില്‍ ദുബായ് 21ാം സ്ഥാനത്തും അബുദാബി 25ാം സ്ഥാനത്തുമാണ് ഇടം പിടിച്ചിട്ടുള്ളത്. മെര്‍സര്‍സിന്റെ 2016ലെ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

2015ല്‍ നടന്ന സര്‍വ്വേയില്‍ അബുദാബി 33ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബിയ്ക്ക് ലോക റാങ്കില്‍ ഉണ്ടായിട്ടുള്ള ഉയര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ദുബായിക്കും അബുദാബിക്കും പുറമേ മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടേയും റാങ്ക് ഇത്തവണ ഉയര്‍ന്നിട്ടുണ്ട്. ഈ അമേരിക്കന്‍ ഡോളറുമായി കണക്കാക്കുമ്പോള്‍ ഈ രാജ്യങ്ങളുടെ പണത്തിന്റെ മൂല്യത്തിലും വര്‍ദ്ധനവിന് ഇടയാക്കിയിട്ടുണ്ട്.

elevator

പ്രാഥമികമായി ജിസിസി രാജ്യങ്ങളിലുള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റിലെ പല നഗരങ്ങളും ലോകത്തെ മികച്ച നൂറ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. മിഡില്‍ ഈസ്റ്റിലെ മികച്ച മൂന്നാമത്തെ നഗരമായ ബെയ്‌റൂട്ട് ലോക റാങ്കിംഗില്‍ 44ാം സ്ഥാനത്താണുള്ളത്. എന്നാല്‍ അബുദാബി, ജിദ്ദാ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ കനത്ത വര്‍ദ്ധനവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളത്.

 ദുബായ്: അല്‍പ്പം വെറൈറ്റി, വെള്ളം ഇനി ബുര്‍ജ് ഖലീഫ സ്റ്റൈലില്‍ ദുബായ്: അല്‍പ്പം വെറൈറ്റി, വെള്ളം ഇനി ബുര്‍ജ് ഖലീഫ സ്റ്റൈലില്‍

ജിസിസി രാജ്യങ്ങളായ റിയാദ് 57ാം സ്ഥാനത്തും മനാമ 71 ാംസ്ഥാനത്തുമാണ് ദോഹ 91ാം സ്ഥാനത്തുമാണുള്ളത്. ഓരോ രാജ്യങ്ങളിലെയും പ്രതിദിന വരുന്ന ഭക്ഷണം, വസ്ത്രം, ഗതാഗതം, വാടക എന്നിവയുടെ ചെലവ് കണക്കാക്കിയാണ് സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്നാല്‍ യൂറോപ്പിനെ അപേക്ഷിച്ച് സൗദി അറേബ്യയിലാണ് സാധന സാമഗ്രികള്‍ക്ക് കുറഞ്ഞ വില ഈടാക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. പ്രവാസികള്‍ നല്‍കിവരുന്ന വാടകത്തുകയാണ് റിയാദിന്റെയും ജിദ്ദയുടേയും റാങ്കിംഗ് ഉയര്‍ത്തിയത്. ഹോങ്കോങ്, ലുവാന, സിങ്കപ്പൂര്‍, സൂറിച്ച്, ടോക്യോ എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

English summary
Dubai abu dhabi included in the list of most expensive cities for expats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X