കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് അല്‍മനാര്‍ ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരം 6:20 ന്

Google Oneindia Malayalam News

ദുബായ്: അല്‍ഖൂസ് അല്‍മനാര്‍ ഈദ് ഗാഹില്‍ ബലിപെരുന്നാള്‍ നമസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 6:20 ന് നടക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി നേതൃത്വം നല്‍കും. കഴിഞ്ഞ 12 വര്‍ഷമായി യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍ ഈദ് ഗാഹ് നടത്തിവരുന്നു. ദുബായ് മതകാര്യ വകുപ്പിന്റെ സഹകരണത്തോടുകൂടി മലയാളത്തില്‍ പ്രഭാഷണം നടത്തുന്ന ദുബായിലെ ഏക ഈദ് ഗാഹ്കൂടിയാണിത്. കാര്‍പെറ്റ് വിരിച്ച് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ വുദുവെടുക്കുവാനുള്ള സൗകര്യംകൂടി ഒരുക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശീതീകരിച്ച ഭാഗത്തായിരിക്കും നമസ്‌ക്കാരം നടക്കുക. ഈദ് ഗാഹിലേക്ക് വരുന്നവര്‍ക്ക് വിവിധ ഭാഗങ്ങളില്‍നിന്നും സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഈദ് ഗാഹിന്റെ നടത്തിപ്പിന് വി.കെ. സകരിയ ചെര്‍മാനും, അബ്ദുല്‍ വാഹിദ് മയ്യേരി ജനറല്‍ കണ്‍വീറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. കോയക്കുട്ടി നൗഷാദ്, ഹുസൈന്‍ കക്കാട് (വൈസ് ചെയര്‍മാന്‍മാര്‍) സി. സൈതൂട്ടി, അഷ്റഫ് മത്തത്, അബ്ദുറഹീം കോയക്കുട്ടി (കണ്‍വീനര്‍മാര്‍). അബൂബകക്കര്‍ സ്വലാഹി. റഫീഖ് എറവറാംക്കുന്ന്, മുഹമ്മദലി പാറക്കടവ്, ജസീല്‍ പി.കെ. (ഓര്‍ഗനൈസര്‍). മുഹമ്മദലി ഒ, കെ.ടി. സലീം. (ടെക്ക്നിക്കല്‍), അബ്ദുന്നസീര്‍ പി.എ, മുജീബ് എടവണ്ണ (മീഡിയ) അബ്ദുസമീഹ്, മിന്‍സര്‍ ചെറുവാടി (ഇമീഡിയ), അഷ്റഫ് നാദല്‍ അല്‍ശിബ, ഷഹീസ് മോഡി (റഫ്രഷ്മെന്റ്)) അബു ദേര, നാസിറുദ്ധീന്‍, (ട്രാന്‍സ്പോര്‍ടേഷന്‍) അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, റിനാസ് (റിലീഫ്), എന്‍.വി നിസാര്‍, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ (വെന്യു) എ.ടി.പി കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ ഹമീദ് അല്‍ഖൂസ് (വളണ്ടിയര്‍ ) എന്നിവര്‍ വിവധ വകുപ്പ് ചെയര്‍മാന്‍ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.

dubaiburj

വാഹന സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുവര്‍ ബന്ധപ്പെടുക. 050 8020144 (അല്‍ഖൂസ്), 0526412578 (ദേര), 0558407216 (ഖിസൈസ്), 0505545496 (ബര്‍ദുബൈ), 055 4626765 (കറാമ മസ്ജിദ് ).

English summary
Dubai; Almanar Eid Gah namskar at 6:20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X