കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷകളോടെ അമല്‍ ചൊവ്വയിലേക്ക് പുറപ്പെടും

Google Oneindia Malayalam News

ദുബായ്: രാജ്യത്തെ ജനങ്ങള്‍ക്കും ലോകത്തിനും എന്തൊക്കെ നല്‍കാന്‍ കഴിയുമെന്ന ചിന്തയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ ചിന്ത. ഇന്ത്യയുള്‍പ്പടെയുള്ള വന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ അന്യഗ്രഹമായ ചൊവ്വയിലെത്തിനില്‍ക്കുമ്പോള്‍ അറബ് മേഖലയില്‍ നിന്നും യുഎഇ എന്ന ഈ കൊച്ചു രാജ്യത്തിനും ഒരുപാട് സംഭാവനകള്‍ ചെയ്യാനുണ്ടെന്ന് ശൈഖ് മുഹമ്മദ് ലോകത്തോട് വിളിച്ചു പറയുന്നു.

അതാണ് 2021 ല്‍ ചൊവ്വാ ഗ്രഹത്തില്‍ ഇറങ്ങുവാനുള്ള യുഎഇ പേടകമായ അമലിന്റെ ദൗത്യവും. പ്രതീക്ഷ എന്ന് അര്‍ത്ഥം വരുന്ന അമല്‍ എന്ന വാക്കു തന്നെ അത്തരത്തിലുള്ള വലിയ ദൗത്യങ്ങള്‍ക്കുള്ള ആദ്യ സൂചനയാണ് ലോകത്തിനു നല്‍കുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റിറില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അമല്‍ എന്ന പേടകത്തിന്റെ അന്തിമ രൂപത്തിന് ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കി.

whatsappimage

2018 ല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഖലീഫ സാറ്റ് ഈ രാജ്യത്തിന്റെ മാത്രമല്ല അറബ് ഇസ്ലാമിക പാരമ്പര്യത്തിനു തന്നെ ഏറെ അഭിമാനകരമായ ഒന്നായിരിക്കുമെന്നാണ് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടത്. ഇമാറാത്തികളായ യുവ എന്‍ജിനീയര്‍മാര്‍ ആദ്യമായി രൂപകല്‍പന ചെയ്ത ഉപഗ്രഹമെന്ന പ്രത്യേകതയും ഖലീഫ സാറ്റിനുണ്ട്. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രതീക്ഷകള്‍ ചിറകിലേറ്റി 2018 ല്‍ ഖലീഫാ സാറ്റ് ഭ്രമണപദത്തിലേക്ക് കുതിക്കും.

തുടര്‍ന്ന് 2021 മധ്യത്തോടെ ചൊവ്വയിലെ അന്തരീക്ഷവും കാലാവസ്ഥയും പരിശോധിക്കുക എന്ന ദൗത്യത്തോടെ അമല്‍ എന്ന പേടകത്തെ ചൊവ്വയിലേക്ക് അയക്കും. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങള്‍ പിന്നീട് ചരിത്രത്താളുകളില്‍ ഇടം നേടും. ഉയര്‍ന്ന നിലവാരത്തിലുള്ള അതിനൂതന കേമറ സംവിധാനങ്ങളാണ് 2018ല്‍ യുഎഇ വിക്ഷേപിക്കുന്ന ഉപഗ്രഹമായ ഖലീഫ സാറ്റില്‍ ഘടിപ്പിച്ചിരിക്കുന്നത്. ക്യത്യമായ വ്യക്തതയോടുള്ള ചിത്രങ്ങള്‍ ഉപഗ്രഹം സെന്ററില്‍ അയച്ചു തുടങ്ങും.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ചിത്രങ്ങള്‍ എന്ന രീതിയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. അറബ് സംസ്‌കാരത്തില്‍ സ്ത്രീകളുടെ സ്ഥാനം ഒട്ടും പിറകിലല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി കൊണ്ടാണ് ഉപഗ്രഹ നിര്‍മ്മാണത്തിലെ സ്ത്രീ സാന്നിധ്യം. ഉപഗ്രഹ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാരില്‍ ഏതാണ്ട് 40 ശതമാനം സ്ത്രീകളാണ് എന്ന പ്രത്യേകതയും എടുത്ത് പറയേണ്ടതാണ്. ഏതായാലും ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയുടെയും ജനങ്ങളുടെയും ഒട്ടേറെ പ്രതീക്ഷകള്‍ പേറിയാണ് അമല്‍ ബഹിരാകാശത്തേക്ക് കുതിക്കുക.

English summary
Dubai; Amal going to mars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X