കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ രോഗികളോട് ഐക്യദാര്‍ഢ്യമായി മലയാളി നര്‍ത്തകി മുടിമുറിച്ചു; പിന്നെ ഉണ്ടായത്!

  • By Desk
Google Oneindia Malayalam News

ദുബായ്: കാന്‍സര്‍ രോഗികളോട് ഐക്യദാര്‍ഢ്യമായി തന്റെ 43 ഇഞ്ച് നീളമുള്ള സമൃദ്ധമായി മുടിമുറിച്ചുകളഞ്ഞ ചെങ്ങന്നൂര്‍ സ്വദേശി നര്‍ത്തകിക്ക് അനുഭവിക്കേണ്ടിവന്നത് കാന്‍സറിനേക്കാള്‍ വലിയ മനോവേദന. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തന്നെ വെറുപ്പോടെ മാറ്റി നിര്‍ത്തിയതായി ദുബായ് സ്‌കൂളില്‍ കള്‍ച്ചറല്‍ കോഡിനേറ്ററായി ജോലി ചെയ്യുന്ന അനുപമ എസ് പിള്ള പറഞ്ഞു. അപ്പോഴാണ് കാന്‍സര്‍ രോഗികള്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന അവജ്ഞയെന്താണെന്ന് തനിക്ക് ബോധ്യമായത്. തന്റെ ഭര്‍ത്താവും സ്‌കൂളും വിദ്യാര്‍ഥികളും ഈ ഘട്ടങ്ങളില്‍ തനിക്ക് മികച്ച പിന്തുണ നല്‍കിയെന്നും ക്ലാസിക്കല്‍ ഡാന്‍സറായ അനുപമ പറയുന്നു.

യുപിക്കു പിന്നാലെ ഗുജറാത്തിലും കൂട്ടശിശു മരണം; 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾയുപിക്കു പിന്നാലെ ഗുജറാത്തിലും കൂട്ടശിശു മരണം; 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ

കഴിഞ്ഞ വേനലവധിക്ക് നാട്ടിലെത്തിയപ്പോള്‍ മൂത്ത മകനോട് മൊട്ടയടിക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ വിസമ്മതിച്ചതാണ് സംഭവത്തിന്റെ തുടക്കം. സുഹൃത്തുക്കള്‍ കളിയാക്കുമെന്നതായിരുന്നു അവന്റെ പരാതി. മകനെ കൂടുതല്‍ നിര്‍ബന്ധിച്ചില്ല. പക്ഷെ അനുപമ ഒരു കാര്യം ചെയ്തു. പരിഭവങ്ങളൊന്നുമില്ലാത്ത, മൊട്ടയടിച്ച അനേകം കുട്ടികളെ കാണാന്‍ അവര്‍ രണ്ട് മക്കളെയും കൂട്ടി നേരെ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിലേക്ക് പോയി. അവിടെ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകള്‍ തന്നെയും മക്കളെയും തലമുണ്ഡനം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അനുപമ പറഞ്ഞു.

hair
എന്നാല്‍ ഒരു കാന്‍സര്‍ രോഗിയെ എന്ന പോലെ തന്നെ അകറ്റിനിര്‍ത്തുകയായിരുന്നു എല്ലാവരും. എന്തോ അപശകുനം കാണുന്നതു പോലെയായി അവര്‍ക്ക് ഞാന്‍. ചിലര്‍ വിഗ് വയ്ക്കാന്‍ നിര്‍ബന്ധിച്ചു. ഫെയ്‌സ്ബുക്കിലോ വാട്ട്‌സാപ്പിലോ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് വിലക്കി. ഏറെ പരിഷ്‌കരിച്ചവര്‍ എന്നു കരുതുന്ന നാം കാന്‍സര്‍ രോഗികളോട് വച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥ തന്നെ ഞെട്ടിച്ചുവെന്നും അനുപമ പറഞ്ഞു. കാന്‍സര്‍ രോഗം ആര്‍ക്കും പിടിപെടാം എന്നിരിക്കെ, എങ്ങനെയാണ് കാന്‍സര്‍ രോഗികളോട് ഇത്തരമൊരു കാഴ്ചപ്പാട് വച്ചുപുലര്‍ത്താന്‍ നമുക്ക് സാധിക്കുന്നതെന്നും നര്‍ത്തകി ചോദിക്കുന്നു. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടന്‍ നൃത്തം തുടങ്ങിയവ അവതരിപ്പിക്കാറുള്ള അനുപമ, ദുബയില്‍ തരംഗ് എന്ന പേരില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ട്രെയിനിംഗ് സെന്റര്‍ നടത്തുന്നുണ്ട്.

കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി സ്ഥാനമൊഴിയുന്നുകുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി സ്ഥാനമൊഴിയുന്നു

English summary
dubai based dancer lives pain of cancer patients after donating hair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X