കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാൻസർ തളർത്തിയ അമ്പതുകാരിക്ക് പുനർജന്മം: സാഹസിക ശസ്ത്രക്രിയ നടന്നത് ദുബായിൽ!!

Google Oneindia Malayalam News

ദുബായ്: സ്തനാർബുദ രോഗം ബാധിച്ച 50 വയസ്സുകാരിയെ അത്ഭുതകരമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ദുബായിലെ പ്രശസ്തമായ ആശുപത്രിയായ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. സാഹസികവും അത്ഭുതകരവുമായ ശസ്ത്രക്രിയയിലൂടെ അസുഖബാധിതയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ സാധിച്ചതായി ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രി അധികൃതരാണ് അറിയിച്ചത്. വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് രോഗിയെ ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. ആശുപത്രി അധിക്രതർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 വാഹന പരിശോധനക്കിടെ ലാത്തിയെറിഞ്ഞ സംഭവം: പോലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഡിജിപി വാഹന പരിശോധനക്കിടെ ലാത്തിയെറിഞ്ഞ സംഭവം: പോലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഡിജിപി

സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഈ രോഗിയുടെ അസ്ഥി അടക്കമുള്ള എല്ലാ ശരീര ഭാഗങ്ങളിലേക്കും ക്യാൻസർ വ്യാപിച്ചിരുന്നു. തുടയെല്ലിൽ പലയിടങ്ങളിലും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രോഗിക്ക് കട്ടിലില്‍ നിന്നു എണീക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ജർമ്മനി, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ മികച്ച സേവനം നടത്തിയ എല്ല് രോഗ വിദഗ്ധനായ ഡോ. ഇഹാബ് ഷെഹാത്തയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

internationalmodernhospital-1

ശസ്ത്രക്രിയയെ തുടര്‍ന്ന് നാലു ദിവസത്തിനകം രോഗിയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞതായും ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. നടക്കാന്‍ ഏറെ അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയ സാഹസികമായിരുന്നുവെന്ന് ഡോ ഇഹാബ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ ഗ്രോവറും സംബന്ധിച്ചു.

English summary
Dubai based hospital successfully completes life saving surgery for cancer patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X