കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന അഭിമുഖവും നല്‍കി ഈ ബൈക്കോട്ടക്കാരന്‍ ഓടിച്ചുപോയത് മരണത്തിലേക്ക്

  • By Desk
Google Oneindia Malayalam News

ദുബായ്: 'ബൈക്ക് റേസ് എന്റെ അഭിനിവേശമാണ്. ദുബായ് ഓട്ടോഡ്രോം റേസിംഗ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി പങ്കെടുത്ത ഇന്നാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം'- ഇതു പറഞ്ഞ് ഇറ്റാലിയന്‍ ബൈക്ക് റേസര്‍ ഫ്രെഡെറിക്കോ ഫ്രറ്റേലി അതിവേഗം ബൈക്കോടിച്ച് പോയത് മരണത്തിലേക്ക്. ശനിയാഴ്ച നടന്ന യുഎഇ.സ്‌പോര്‍ട്‌സ് ബൈക്ക് ചാന്‍പ്യന്‍ഷിപ്പിന്റെ രണ്ടാം പാദ മല്‍സരത്തിനിടയിലായിരുന്നു ബൈക്കിന്റെ ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് തകര്‍ന്ന് 48കാരനായ ഇറ്റാലിയന്‍ പൗരന്‍ മരണപ്പെട്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

എക്‌സോ 2020നെ വരവേല്‍ക്കാന്‍ ദുബായില്‍ 136 കോടി ദിര്‍ഹമിന്റെ റോഡ് ശൃംഖല വരുന്നുഎക്‌സോ 2020നെ വരവേല്‍ക്കാന്‍ ദുബായില്‍ 136 കോടി ദിര്‍ഹമിന്റെ റോഡ് ശൃംഖല വരുന്നു

കഴിഞ്ഞ നാലു വര്‍ഷമായി ഒരു ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു ഫ്രറ്റേലിക്ക് ചെറുപ്പം മതലേ ബൈക്ക് റേസ് ഹരമായിരുന്നു. വാഹനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ശനിയാവഛ് നടന്ന ആദ്യറൗണ്ട മല്‍സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ദുബയില്‍ ആദ്യമായി പങ്കെടുത്ത മല്‍സരത്തില്‍ അദ്ദേഹത്തിന്റെ മുന്നില് മൂന്നുപ്രാവശ്യം ചാംപ്യനായ മഹ്മൂദ് തന്നിറും മറ്റൊരാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ മല്‍സരത്തിലാണ് ദുരന്തം അദ്ദേഹത്തെ തേടിയെത്തിയത്. സംഭവത്തെ തുടര്‍ന്ന് മല്‍സരം നിര്‍ത്തിവച്ചു.

uae

മല്‍സരത്തിനായി തിരിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈക്ക് റേസിംഗിനോടും ദുബയ് നഗരത്തോടുമുള്ള അഭിനിവേശമായിരുന്നു അദ്ദേഹം പങ്കുവച്ചത്. 'പകല്‍ സമയത്ത് ഞാനൊരു ധനകാര്യ വിദഗ്ധനാണ്. പക്ഷെ ബൈക്കോട്ട മല്‍സരം എന്റെ ഹരമാണ്. യു.എ.ഇയിലെ എന്റെ ആദ്യമല്‍സരമാണിന്ന്. ഞാനിത് ശരിക്കും ആസ്വദിക്കുന്നു'- അദ്ദേഹം പറഞ്ഞു. നേരത്തേ താന്‍ സ്റ്റാന്റിലിരുന്ന് മല്‍സരം കാണാറുണ്ടായിരുന്ന പലതാരങ്ങള്‍ക്കൊപ്പം മല്‍സരിക്കാന്‍ തനിക്ക് അവസരം ലഭിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. നാലുവര്‍ഷമായി ദുബയില്‍ കഴിയുകയാണെന്നും നഗരത്തെ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
English summary
dubai bike racer killed in bike crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X