കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതി സംരക്ഷണം- ദുബായ് കാറില്ലാ ദിനം ഫെബ്രുവരി നാലിന്; ഇത്തവണ മൂന്ന് എമിറേറ്റുകളില്‍ കൂടി

  • By Desk
Google Oneindia Malayalam News

ദുബായ്: ജനങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ എട്ടു വര്‍ഷമായി ദുബയ് മുനിസിപ്പാലിറ്റി ആചരിച്ചുവരുന്ന കാര്‍ ഫ്രീ ഡേ (കാറില്ലാ ദിനം) ഇത്തവണ മൂന്ന് എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനം. സ്വന്തം വാഹനം വീട്ടില്‍ വച്ച് പൊതു ഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുകയെന്നതാണ് ഈ ദിവസത്തിന്റെ സവിശേഷത. ഈ വര്‍ഷം ഫെബ്രുവരി നാലിനാണ് കാര്‍ രഹിത ദിനമായി ആചരിക്കുകയെന്ന് ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദുബയ് മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.

അല്‍ ഐന്‍, അജ്മാന്‍, റാസല്‍ ഖൈമ എന്നീ മുനിസിപ്പാലിറ്റികളാണ് കാറില്ലാ ദിനാചരണത്തില്‍ ഇത്തവണ ദുബൈയോടൊപ്പം ചേരുക. യു.എ.ഇയിലെ മുഴുവന്‍ റോഡുകളില്‍ നിന്നും കാറുകള്‍ മാറിനില്‍ക്കുന്ന ഒരു ദിനം ആചരിക്കുന്ന കാലം അതിവിദൂരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് എമിറേറ്റുകള്‍ കൂടി ഈ സംരംഭത്തോടൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞു. ദുബയില്‍ മെച്ചപ്പെട്ട പൊതു ഗതാഗത സംവിധാനം നിലവിലുണ്ടെങ്കിലും റോഡുകളില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പെരുകിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനൊരു മാറ്റം വരേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണ്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരു ദിവസമെങ്കിലും കാറുകള്‍ക്ക് അവധി നല്‍കുകയെന്ന തീരുമാനം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ber

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ വാതകങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കും. കഴിഞ്ഞ കാര്‍ ഫ്രീ ഡേയില്‍ 60,000ത്തോളം വാഹനങ്ങളാണ് റോഡില്‍ നിന്ന് മാറി നിന്നത്. ഇതുവഴി 174 ടണ്‍ കാര്‍ബണ്‍ വാതകത്തിന്റെ അളവ് കുറയ്ക്കാനായി. 1218 മരങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ മാത്രമേ ഇത്രയും അളവ് കാര്‍ബണ്‍ വാതകത്തിന്റെ അളവ് കുറയ്ക്കാനാവുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും ദിനാചരണത്തിന്റെ ഭാഗമായി നിറുത്തിയിടുള്ള സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടിവരുന്നതായും ലൂത്ത ചൂണ്ടിക്കാട്ടി. 2010ല്‍ കാംപയിന്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ആയിരത്തോളം വാഹനം മാത്രമേ കാംപയിനില്‍ പങ്കെടുത്തിരുന്നുള്ളൂ. എന്നാല്‍ വര്‍ഷം കഴിയുന്തോറും സമൂഹത്തിന്റെ നാനാ മേഖലയില്‍ നിന്നുമുള്ളവര്‍ ദൗത്യത്തില്‍ പങ്കാളികളായതായും അദ്ദേഹം അറിയിച്ചു.
English summary
Dubai’s Car Free Day initiative is expanding to include three more emirates this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X