കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; ചിക്കിംങ് ഇനി ന്യൂസിലാന്റിലേക്കും

Google Oneindia Malayalam News

ദുബായ്: രാജ്യാന്തര തലത്തില്‍ വിഖ്യാതമായ ദുബായില്‍ നിന്നുള്ള ഹലാല്‍ ക്വിക്ക് സേവന ഭക്ഷ്യ ശൃംഖലയായ ചിക്കിംഗ് ന്യൂസിലാന്റിലേക്കും പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നു. ന്യൂസിലാന്റിലെ എആന്റ്എ അസോസിയേറ്റ്സിന് മാസ്റ്റര്‍ ഫ്രാഞ്ചൈസ് അവകാശം ചിക്കിംഗിന്റെ ഫ്രാഞ്ചൈസ് മാനേജ്മെന്റ് വിഭാഗമായ ബിഎഫ്ഐ മാനേജ്മെന്റ് ഡിഎംസിസി മുഖേന കൈമാറുന്നതായി ചിക്കിംഗ് ചെയര്‍മാനും എം.ഡിയുമായ എ.കെ മന്‍സൂര്‍ ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

എ.കെ മന്‍സൂറും എആന്റ്എ അസോസിയേറ്റ്സ് ഡയറക്ടര്‍ എബി എബ്രഹാമുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. ന്യൂസിലാന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ കൂറ്റന്‍ മാളുകളിലൊന്നിലാണ് ചിക്കിംഗ് ഔട്ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ന്യൂസിലാന്റിലെ ഫാസ്റ്റ് ഫുഡ് വ്യവസായ മേഖലയില്‍ എബി എബ്രഹാമിന് ഏഴു വര്‍ഷത്തെ പരിചയമുണ്ട്. ന്യൂസിലാന്റ് വിപണിയില്‍ ചിക്കിംഗ് ബ്രാന്റിന് മികച്ച വളര്‍ച്ചാ സാധ്യതയുണ്ടെന്ന് മാര്‍ക്കറ്റിംഗ് രംഗത്ത് പരിചയ സമ്പത്തുള്ള പാര്‍ട്ണര്‍ അമല്‍ദേവ് ജയപ്രകാശ് നിരീക്ഷിച്ചു.

chicking

ന്യൂസിലാന്റ് വിപണിയിലേക്ക് പ്രവേശിക്കാനാകുന്നതില്‍ ആഹ്ളാദമുണ്ടെന്നും പാശ്ചാത്യ വിപണികളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് ഇതൊരു പൊന്‍തൂവലാകുമെന്നും എ.കെ മന്‍സൂര്‍ പറഞ്ഞു. മാസ്റ്റര്‍ ഫ്രാഞ്ചൈസ് ധാരണകളുള്ള ചിക്കിംഗിന് മാലദ്വീപ്, അഫ്ഗാനിസ്താന്‍, സ്വീഡന്‍, മാള്‍ട്ട എന്നീ വിപണികളിലേക്ക് ഈ വര്‍ഷം സോല്‍സാഹം പ്രവേശിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട മന്‍സൂര്‍, ഏപ്രിലോട് കൂടി സെന്‍ട്രല്‍ ലണ്ടനിലെ ആക്ടണ്‍ ഹൈസ്ട്രീറ്റില്‍ കമ്പനിയുടെ ആദ്യ ഔട്ലെറ്റ് ആരംഭിക്കുമെന്നും വെളിപ്പെടുത്തി.

ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ജിസിസി, പശ്ചിമ ആഫ്രിക്കന്‍, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടി ബ്രാന്റ് പ്രവേശിക്കാനുള്ള ആസൂത്രണത്തിലാണെന്നും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു. ധാരണാപത്ര കൈമാറ്റ ചടങ്ങില്‍ എ.കെ മന്‍സൂറിനും എബി എബ്രഹാം, അമല്‍ദേവ് ജയപ്രകാശ് എന്നിവര്‍ക്കുമൊപ്പം ബിഎഫ്ഐ മാനേജ്മെന്റ് ഡിഎംസിസി ലീഗല്‍ മാനേജര്‍ ശ്രീജിത്, ട്രെയിനിംഗ് മാനേജര്‍ സയ്യിദ്, ഓപറേഷന്‍സ് ഡയറക്ടര്‍ മഖ്ബൂല്‍ മോദി, സുമിത്, അഹ്മദ് മിര്‍സാബ് മന്‍സൂര്‍ എന്നിവരും സംബന്ധിച്ചു.

English summary
chicking opening at newzealand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X