കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷകള്‍ വെറുതെയായി, അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി!

  • By Muralidharan
Google Oneindia Malayalam News

ദുബായ്: അറ്റ്‌ലസ് ജ്വല്ലറി ഉടമ രാമചന്ദ്രന്‍ നായരുടെ കസ്റ്റഡി സെപ്തംബര്‍ 28 വരെ നീട്ടി. യു എ ഇയില്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നതിനെ തുടര്‍ന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തത്. യു എ ഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 550 മില്യണ്‍ ദിര്‍ഹമാണ് അറ്റ്‌ലസ് രാമചന്ദ്രന് ബാധ്യതയുള്ളത്.

Read Also: ജനകോടികളുടെ വിശ്വസ്തനായ മുതലാളി; അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ച്...

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ അദ്ദേഹത്തെ യു എ ഇ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായെങ്കിലും രാമചന്ദ്രന്‍ നായര്‍ പെട്ടെന്ന് തന്നെ പുറത്തിറങ്ങും എന്നൊരു പ്രതീക്ഷ അഭ്യുദയകാംക്ഷികള്‍ക്ക് ഉണ്ടായിരുന്നു. രാമചന്ദ്രന്‍ നായരുടെ മോചനത്തിനായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പ് നേരിട്ട് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം വെറുതെയായി.

ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു

ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു

കഴിഞ്ഞ ഏതാനും ആഴ്ചകളായി ജയിലില്‍ കഴിയുകയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രാമചന്ദ്രന് ജാമ്യം നല്‍കാന്‍ കോടതി തയ്യാറായില്ല.

സെപ്തംബര്‍ 29 വരെ തടവില്‍

സെപ്തംബര്‍ 29 വരെ തടവില്‍

സെപ്തംബര്‍ 28 വരെയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ ദുബായ് കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജഡ്ജി അബ്ദുള്‍ മൊഹ്‌സീന്‍ ഷീയയുടെതാണ് തീരുമാനം.

 പേപ്പറുകള്‍ കിട്ടും

പേപ്പറുകള്‍ കിട്ടും

കേസ് സംബന്ധിച്ച കടലാസുകള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹമദ് അലി കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് പഠിക്കാന്‍ വേണ്ടിയാണ് ഇത്. ഈ അപേക്ഷ കോടതി അനുവദിച്ചു.

ഭാര്യയും മകനും എത്തി

ഭാര്യയും മകനും എത്തി

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ ഭാര്യയും മകനും കോടതിയില്‍ എത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സെപ്തംബര്‍ 29 ന് അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കും

പണം തിരിച്ചടക്കും

പണം തിരിച്ചടക്കും

ഒരു രൂപ പോലും ബാക്കിയാക്കാതെ മുഴുവന്‍ പണവും തിരിച്ചടക്കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിയ്ക്കാതെ രാമചന്ദ്രന്‍ നായരേയും മകളേയും വിടാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബാങ്കുകള്‍ എന്നാണ് അറിയുന്നത്.

English summary
Dubai Court extends Ramachandran custody to September 29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X