കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നദ്ധസേവനത്തിന്റെ സന്ദേശം നല്‍കാന്‍ കടലില്‍ ചാടി മാലിന്യം വാരി ദുബായ് കിരീടാവകാശി

  • By Desk
Google Oneindia Malayalam News

ദുബായ്: സന്നദ്ധ സേവനത്തിന്റെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പുത്തന്‍ രീതിയുമായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മാതൃകയായി. രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ദുബായിലെ കടലില്‍ ചാടി കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടാണ് ഇത്തവണ അദ്ദേഹം ജനങ്ങളുടെ മനം കവര്‍ന്നത്. ഇദ്ദേഹം കടലില്‍ ചാടി മാലിന്യം ശേഖരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിനകം രണ്ടര ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ ആളുകള്‍കണ്ടത്.

മാഞ്ചസ്റ്റര്‍, യുവന്റസ് പ്രീക്വാര്‍ട്ടറില്‍... ഫ്രാന്‍സില്‍ കൊടുത്ത പിഎസ്ജിക്ക് ജര്‍മനിയില്‍ കിട്ടി
അടുത്തിടെ 30 ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പരിപാടിക്ക് ഷെയ്ഖ് ഹംദാന്‍ നേതൃത്വം നല്‍കിയിരുന്നു. സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങള്‍ ഇതില്‍ പങ്കെടുത്തു. വിവിധ കായിക പരിപാടികള്‍, മല്‍സരങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി അദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. ജീവിത ശൈലീ രോഗങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ദുബയില്‍ ജനങ്ങളില്‍ വ്യായാമ ശീലം വളര്‍ത്തിയെടുക്കുകയെന്നതായിരുന്നു 30 ദിവസം നീണ്ടുനിന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പരിപാടിയിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. സമൂഹത്തില്‍ നിന്ന് വലിയ സ്വീകാര്യത പദ്ധതിക്ക് ലഭിക്കുകയും ചെയ്തു.

sheikhhamdanbinmohammedbinrashidalmaktoum

ഇതിന് ശേഷം അടുത്തതായി താനേത് സന്നദ്ധപ്രവര്‍ത്തനത്തിനാണ് നേതൃത്വം നല്‍കേണ്ടതെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ചോദിച്ചപ്പോള്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം, കടലിനടിയിലെ മാലിന്യ ശേഖരണമായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളോടൊപ്പം ആഴക്കടലിലെ സാഹസിക പ്രവൃത്തിയുമായി അദ്ദേഹം രംഗത്തെത്തിയത്. നമ്മുടെ നിത്യജീവിതത്തില്‍ നാം വരുത്തുന്ന ചെറിയ ചെറിയ മാറ്റങ്ങളാണ് പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയെന്ന് സന്ദേശത്തോടൊപ്പമാണ് കടല്‍ ശുചീകരണത്തിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
English summary
After energizing Dubai to take up fitness goals with his '30 minute x 30 days' Dubai Fitness Challenge, Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai and Chairman of the Dubai Executive Council, set an example for volunteering in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X