കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ നീക്കി ദുബായ്: മാളുകൾക്കും സിനിമാ തിയേറ്ററുകൾക്കും അനുമതി

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ദുബായിൽ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ രാത്രി 11 വരെ വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട് ഈ സമയത്ത് ജനങ്ങൾക്കും പുറത്തിറങ്ങാം. അതിന് ശേഷമാണ് അണുനശീകരണ പ്രവർത്തനങ്ങൾ. മെയ് 27 മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. രാത്രി 11 മണിക്കും രാവിലെ ആറ് മണിക്കും ഇടയിൽ പുറത്തിറക്കുന്നവരെ നിരീക്ഷിക്കുന്നതിനായി ദുബായ് പോലീസും സജ്ജമാണ്. ഇത് സംബന്ധിച്ച് ദുബായ് പോലീസും പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

'പ്രവാസികൾ അവിടെ കിടന്ന് മരിക്കും' ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെ ക്വാറന്റൈന് പണം നൽകും?

ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയി നടന്ന യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉന്നതരാണ് പങ്കെടുത്തത്. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു യോഗം വിളിച്ചത്. സാമൂഹിക സാമ്പത്തിക പ്രവർത്തനങ്ങളും ജനജീവിതവും സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങൾ നീക്കിയിട്ടുള്ളത്. എന്നാൽ ജനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിനൊപ്പം മുൻകരുതൽ നടപടികളും പാലിക്കേണ്ടതുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

നിയന്ത്രണങ്ങൾ നീങ്ങുന്നു


കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏപ്രിൽ നാലിന് നിർത്തിവെച്ച മെട്രോ സർവീസ് മെയ് 26 മുതൽ പുനരാരംഭിച്ചിട്ടുണ്ട്. പാർക്കുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതിനൊപ്പം ട്രാം- ജലയാന സർവീസുകൾ പുനരാഭിക്കാനും ഭരണകൂടം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ജിമ്മുകളും സിനിമാ തിയേറ്ററുകളും ഐസ് റിങ്കുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഡോൾഫിനോറിയം മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കും. സിനിമാ തിയേറ്ററുകളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിനൊപ്പം എല്ലാ സമയത്തും അണുനശീകരണവും നടത്തിയിരിക്കണം.

 കൊവിഡ് ചികിത്സ

കൊവിഡ് ചികിത്സ

യുഎഇയിൽ 31,086 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. 253 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. 15, 982 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങൾക്ക് പുറമേ സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഫീൽഡ് ആശുപത്രിയിൽ 3000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൌകര്യമാണ് ഒരുക്കിയിട്ടുള്ളത്. ദുബായ് പാർക്സ് ആൻഡ് റിസോർട്സ് ഫീൽഡ് ആശുപത്രിയിൽ 3000 1200 പേരെ കിടത്തി ചികിത്സിക്കുന്നതിനുമുള്ള സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

 എന്തെല്ലാം തുറന്ന് പ്രവർത്തിക്കാം?

എന്തെല്ലാം തുറന്ന് പ്രവർത്തിക്കാം?

റീട്ടെയിൽ സ്റ്റോറുകൾ, ഹോൾസെയിൽ ഔട്ട് ലറ്റുകൾ, എന്നിവയ്ക്ക് പുറമേ ദുബായ് വിമാനത്താവളവും ഭാഗികമായി ജനങ്ങൾക്കായി തുറന്നു നൽകും. ഇതോടെ യുഎഇയിലേക്കും യുഎഇയിൽ നിന്നും ആളുകൾക്ക് സഞ്ചാരം സാധ്യമാകും. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യുഎഇ റെസിഡൻഷ്യൽ വിസയുള്ളവർ മടങ്ങിയെത്തുന്നതിന് അനുസരിച്ചാണ് വിമാനത്താവളം തുറക്കുക. ഇത്തരക്കാരെ തിങ്കളാഴ്ച മുതൽ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനാണ് എമിഗ്രേഷൻ അനുമതി നൽകിയിട്ടുള്ളത്. റെസിഡൻഷ്യൽ വിസയുള്ളവർക്കും കുടുംബാംഗങ്ങൾ രാജ്യത്തുള്ളവർക്കും മുൻഗണനാ ക്രമത്തിൽ മടങ്ങിയെത്താമെന്ന് നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു. ഇതിനായി രജിസ്ട്രേഷനും ആരംഭിച്ചിരുന്നു. അണുനശീകരണം ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പാലിച്ച ശേഷം രാജ്യത്തെ സ്പോർട്സ് അക്കാദമികൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

 ക്ലിനിക്കുകൾക്ക് അനുമതി

ക്ലിനിക്കുകൾക്ക് അനുമതി


ഇഎൻടി ഡെന്റൽ ക്ലിനിക്കുകൾ തുറക്കുന്നതിനൊപ്പം ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. മറ്റ് മെഡിക്കൽ സേവനങ്ങളും ലഭ്യമാകും. രണ്ടര മണിക്കൂർ വരെ നീളുന്ന ശസ്ത്രക്രിയകൾക്കാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്. പ്രകൃതി ചികിത്സ, ചൈനീസ്, ഗ്രീക്ക് ചികിത്സാ രീതികൾ, അക്യുപംങ്ചർ, ആയുർവേദ, ഹോമിയോ ഉൾപ്പെടെയുള്ളവയ്ക്കും ദുബായിൽ അനുമതിയുണ്ട്. ഫിസിയോ തെറാപ്പി നടത്തുന്നതിനും നിയന്ത്രണങ്ങളില്ല.

 മാസ്കിൽ വിട്ടുവീഴ്ചയില്ല

മാസ്കിൽ വിട്ടുവീഴ്ചയില്ല

പുറത്ത് ഇറങ്ങുമ്പോഴും സ്ഥാപനങ്ങളിൽ എത്തുമ്പോഴും മാസ്ക് നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്. വ്യക്തികൾ തമ്മിൽ രണ്ട് മീറ്റർ അകലമാണ് പാലിക്കേണ്ടത്. കൈകൾ 20 സെക്കന്റ് സമയമെടുത്ത് സോപ്പുലായനിയിൽ കഴുകണമെന്നും നിർദേശമുണ്ട്.

 ക്വാറന്റൈൻ നിർബന്ധം

ക്വാറന്റൈൻ നിർബന്ധം


മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ മടങ്ങിയെത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. വീടിനകത്താണെങ്കിലും എല്ലാസമയത്തും ഇവർ മാസ്ക് ധരിക്കേണ്ടതും നിർബന്ധമാണ്. പാത്രങ്ങൾ, ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന വസ്തുുക്കൾ എന്നിവ ഉപയോഗ ശേഷം കളയാൻ കഴിയുന്നതായിരിക്കണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 12 വയസ്സിൽ താഴെ പ്രായമുള്ളവർ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉള്ളവർക്ക് ഷോപ്പിംഗ് മാളുകൾ, സിനിമാ തിയ്യേറ്ററുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അനുമതിയില്ല. ജിമ്മുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശന അനുമതിയില്ല. പെട്ടെന്ന് രോഗം വരാനള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യവകുപ്പിൽ നിന്നുള്ള ഈ മുന്നറിയിപ്പ്. മറ്റ് മുൻകരുതൽ നടപടികൾ പാലിക്കാനും നിർദേശമുണ്ട്. വലിയ പരിപാടികൾ, ഹസ്തദാനം, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുക എന്നിവ ഒഴിവാക്കാനും നിർദേശമുണ്ട്. പ്രായമുള്ളവരും രോഗങ്ങൾ ബാധിച്ചവരുമായ ജനങ്ങശെ സന്ദർശിക്കുന്നതും ഒഴിവാക്കണം.

English summary
Dubai easing Coronavirus restrictions, Things to know you if are staying Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X