കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് എമിഗ്രേഷന്‍ വകുപ്പ് യുഎഇ ദേശീയ ദിനം ആഘോഷിച്ചു

Google Oneindia Malayalam News

ദുബായ്: 46-മത് യുഎഇ ദേശീയ ദിനം വൈവിധ്യമാര്‍ന്ന ചടങ്ങുളോടെ ദുബായ് എമിഗ്രേഷന്‍ ആഘോഷിച്ചു. ജാഫ്‌ലിയയിലെ വകുപ്പിന്റെ പ്രധാന ഓഫീസിലാണ് ആഘോഷ ചടങ്ങുകള്‍ നടന്നത്. യു എ ഇ ചരിത്രങ്ങളുടെ പഴമയും പുതുമയും അടയാളപ്പെടുത്തുന്ന വിവിധ കലാ- സംസ്‌കാരിക-വാണിജ്യ വേദികള്‍ സംഘടിപ്പിച്ചാണ് 46-മത് യു എ ഇ ദേശീയ ദിനം വകുപ്പ് വര്‍ണാഭമാക്കിയത്. രാവിലെ 9 മണിക്ക് തുടങ്ങിയ ആഘോഷ ചടങ്ങുകള്‍ ഉച്ച വരെ നീണ്ടുനിന്നു. ആഘോഷ ചടങ്ങുകള്‍ യു എ ഇ ദേശീയ ഗാനത്തെടെയാണ് ആരംഭിച്ചത്.

പ്രവാസികളുടെ മടിക്കുത്തിന് പിടിച്ച് യുഎഇ; വര്‍ക്ക് പെര്‍മിറ്റ് കുത്തനെ കൂട്ടി, ഇനി മീന്‍പിടിക്കാംപ്രവാസികളുടെ മടിക്കുത്തിന് പിടിച്ച് യുഎഇ; വര്‍ക്ക് പെര്‍മിറ്റ് കുത്തനെ കൂട്ടി, ഇനി മീന്‍പിടിക്കാം

തുടര്‍ന്ന് ജി ഡി ആര്‍ എഫ് ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പതാക ഉയര്‍ത്തി. ലോകത്തിന് തന്നെ മാതൃകയായി സഹവര്‍ത്തിത്ത്വത്തിന്റെയും പുരോഗതിയുടേയും പാതയിലെക്ക് രാജ്യത്തെ നയിക്കുന്ന യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും, വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനും എല്ലാം നന്മകളും നേരുന്നു എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ദേശിയ ദിന സന്ദേശത്തില്‍ പറഞ്ഞു. നീതി, സുരക്ഷ, സമ്പദ്ഘടന, പരിസ്ഥിതി, ജീവിത നിലവാരം, ഭവനം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളില്‍ എല്ലാം രാജ്യം ഇന്ന് മുന്നേറിക്കൊണ്ടിരിക്കുയാന്നെന്ന് അദ്ധേഹം കൂട്ടിചേര്‍ത്തു.

pic

യു എ ഇ സ്വദേശികളുടെ വിവിധ തരം പലഹാരങ്ങള്‍, അറബിക് ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര സാധനങ്ങള്‍, പാനീയങ്ങള്‍ അടക്കമുള്ള വിവിധ സാധനങ്ങള്‍ അണിനിരത്തി സ്വദേശി ചന്തകള്‍ ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി വകുപ്പ് നടത്തി വരുന്നുണ്ട്. അറബിക്ക് നാടന്‍ കലാരൂപമായ അയ്യാലയും യു എ ഇ സ്വദേശികളുടെ വിവിധ ദഫ്മുട്ടുകളും ആഘോഷ ചടങ്ങിനെ ഏറെ അലങ്കാരമാക്കി. വകുപ്പിന്റെ ഉപ തലവന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സൂറുറും മറ്റു മുതിര്‍ന്ന ഓഫീസര്‍മാരും വകുപ്പിലെ വിവിധ ജീവനക്കാരും ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളും ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.

English summary
Dubai emigration celebrated UAE national day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X