കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് എമിഗ്രേഷന്‍ വിദേശികളായ ജീവനക്കാര്‍ക്ക് അറബി ഭാഷപഠന ക്ലാസ്സ് നടത്തി

Google Oneindia Malayalam News

ദുബായ്: ദുബായ് താമസകുടിയേറ്റ വകുപ്പ് ഇതര രാജ്യക്കാരായ തങ്ങളുടെ ജീവനക്കാര്‍ക്ക് അറബി ഭാഷ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. യുഎഇ യിലെ പ്രമുഖ ട്രെയിനിംങ് മനോജമെന്റ്‌റ് സ്ഥാപനമായ ഫോക്കസ് ട്രെയിനിംങ് സെന്ററുമായി സഹകരിച്ചാണ് ഭാഷ പരിശിലന ക്ലാസ്സ് നടത്തിയത്. 16ഓളം വരുന്ന ജീവനക്കാരാണ് രണ്ട് ആഴ്ച നീണ്ടു നിന്ന പരിശിലനത്തില്‍ പങ്കെടുത്തത്. രാജ്യത്തെ സംസ്‌കാരിക സമുഹ്യ രീതികളെ കുടുതല്‍ മനസ്സിലാക്കുന്നതിനും, ജീവനക്കാരുടെ വിവിധ മേഖലകളിലെ പ്രതിഭാ വൈഭവം കുടുതല്‍ വിപുലപ്പെടുത്തുന്നതിന്നും വേണ്ടിയാണ് ഇത്തരത്തില്‍ പരിശീലനം സംഘടിപ്പിച്ചത്.

പ്രാദേശിക ജീവനക്കാരുമായും ഉപഭോക്താക്കളുമായും നല്ല രീതിയില്‍ ആശയ വിനിമയം നടത്തുന്നതിന്ന് പരിശീലനം സഹായകരമാകുമെന്നും ജീവനക്കാരുടെ വിവര സാങ്കേതിക സാഹിത്യ മികവുകളെ കുടുതല്‍ മികവുറ്റതാക്കാനും അതുവഴി കാര്യ നിര്‍വഹണത്തില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരായി മാറ്റുന്നതിന് ധാരാളം പരിശിലന രീതികള്‍ വകുപ്പ് ആവിഷ്‌കരിച്ച് വരുന്നുണ്ടെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു.

arab

അറിബി ഭാഷയിലെ വിവിധ സംഖ്യ പദങ്ങള്‍, പ്രദേശിക ഭാഷ രീതി, വ്യാവകരണം, ലിംഗം, വചനം, വിഭക്തി, സര്‍വ്വ നാമങ്ങള്‍, കാലം, ക്യതി, പ്രകാരം, പ്രയോഗം,വിവിധ വിപരീത നാമങ്ങള്‍, വിവിധ അറബ് രാജ്യക്കാര്‍ ഉപയോഗിക്കുന്ന പ്രദേശിക പേരുകള്‍ എന്നിവയാണ് ഭാഷാ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ലോകത്ത് 25 കോടിയില്‍ അധികം ജനങ്ങള്‍ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

almari1

ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പിനെസ്, ഏതോപ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരായ വകുപ്പിലെ ജീവനക്കാരാണ് പഠന ക്ലാസില്‍ പങ്കെടുത്തത്. വരും നാളുകളില്‍ തങ്ങളുടെ വകുപ്പിലെ വിവിധ രാജ്യക്കാര്‍ക്ക് കുടുതല്‍ മികച്ച അറിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള പരിശിലന ക്ലാസുകള്‍ കുടുതലായി സംഘടിപ്പിക്കുമെന്ന് വക്കുപ്പിന്റെ ട്രെയിനിംങ് ആന്റ് പ്രോഗ്രാം തലവന്‍ മേജര്‍ യാസിര്‍ കംബൂളി പഠിതാക്കളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പറഞ്ഞു.

English summary
Dubai Emigration department took arabic class for foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X