കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധവകളുടെയും വിവാഹമോചിതരുടെയും വിസാ സേവനങ്ങള്‍ക്കായ് ദുബായ് എമിഗ്രേഷനില്‍ പ്രത്യേക വകുപ്പ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിധവകളുടെയും വിവാഹമോചിതരുടെയും വിസാ സേവനങ്ങള്‍ വേഗത്തിൽ

ദുബായ്: യുഎഇയിലെ പുതിയ വിസാ നിയമപ്രകാരം അനുവദിച്ച വിധവകളുടെയും വിവാഹമോചിതരുടെയും വിസ നടപടികള്‍ കൈകാര്യം ചെയ്യാന്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ജിഡിആര്‍എഫ്എ ഓഫീസില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് എമിഗ്രേഷന്‍ അധിക്യതര്‍ അറിയിച്ചു. ഇത്തരക്കാരുടെ വിസ നടപടികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യായുവാന്‍ വേണ്ടി വകുപ്പിന്റെ 12 സ്ത്രീ ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ടിക്കും.

<strong>ശബരിമലയിൽ സുരക്ഷയൊരുക്കാൻ അയ്യായിരം പോലീസുകാർ; ഡിജിറ്റൽ ബുക്കിംഗ് സംവിധാനവും</strong>ശബരിമലയിൽ സുരക്ഷയൊരുക്കാൻ അയ്യായിരം പോലീസുകാർ; ഡിജിറ്റൽ ബുക്കിംഗ് സംവിധാനവും

രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയങ്ങളിലാണ് ഇവര്‍ക്ക് മാത്രമായുള്ള സേവനങ്ങള്‍ ഇവിടെ നിന്ന് ലഭ്യമാവുക. ബാങ്ക്, ടൈപിംഗ് സെന്റര്‍ അടക്കം 12 കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതാണ്. പ്രത്യേക പരിഗണന വിഭാഗത്തില്‍പ്പെടുന്ന ഇത്തരക്കാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്ന രീതിയില്‍ അവര്‍ക്ക് അവിശ്യമായ എല്ലാം സൗകര്യങ്ങളും ഒരുക്കി കൊണ്ടാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഓഫീസില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭിയ്ക്കുകയെന്ന് ജിഡി ആര്‍എഫ്എ ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.

dubaiemmigration2

സാധാരണയുള്ള കൗണ്ടറുകളില്‍ ഇത്തരം കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അതിനാലാണ് അവര്‍ക്ക് മാത്രമായുള്ള സ്വകാര്യ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കി സ്ത്രീ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സേവനങ്ങള്‍ ലഭ്യമാവുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധവകള്‍ക്കും വിവാഹമോചിതര്‍ക്ക് അവരുടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ദുബായ് എമിറേറ്റ്സിലെ ഏക ഓഫീസ് ഇതായിരിക്കും. യുഎഇ വിസ നിയമത്തില്‍ വരുത്തിയ സമഗ്രമായ മാറ്റങ്ങള്‍ ഒക്ടോബര്‍ 21 ഞായറാഴ്ച മുതലാണ് നിലവില്‍ വന്നത്.

പുതിയ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കും സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ ഒരു വര്‍ഷത്തേക്കുള്ള താമസ വിസയാണ് അനുവദിച്ചു കിട്ടുക. പങ്കാളിയുടെ മരണത്തിന്റെയോ വിവാഹബന്ധം വേര്‍പെടുത്തിയതിന്റെയോ അന്നുമുതല്‍ ഒരു വര്‍ഷക്കാലമാണ് അനുമതി. യു.എ.ഇ.യിലുള്ള അവരുടെ കുട്ടികള്‍ക്കും ആനുകൂല്യം ലഭ്യമാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവി നിലനിര്‍ത്താന്‍ സഹായകരമായ രീതിയിലാണ് നടപടിക്രമങ്ങള്‍ ഉള്ളതെന്ന് ദുബായ് എമിഗ്രേഷന്‍ അധിക്യതര്‍ വ്യക്തമാക്കി.

dubaiemmigration1

വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും നിലവിലെ വിസ റദ്ദ് ചെയ്യാനും പുതിയ ഒരു വര്‍ഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാനും 100 ദിര്‍ഹം വീതമാണ് ഫീസ്.ഏറെ മാനുഷിക പരിഗണന വിഭാഗത്തില്‍പ്പെടുന്ന ഇത്തരക്കാര്‍ക്ക് വീണ്ടും സുരക്ഷിതമായി രാജ്യത്ത് തുടരുന്നതിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന് അധിക്യതര്‍ അറിയിച്ചു. അപേക്ഷകരായ വിധവകളും അവരുടെ കുട്ടികളും ഭര്‍ത്താവിന്റെ മരണസമയത്ത് അവരുടെ സ്‌പോണ്‌സര്‍ഷിപ്പിലായിരിക്കണം. അത് പോലെ വിവാഹമോചിതരായ സ്ത്രീ അപേക്ഷകരും അവരുടെ കുട്ടികളും. മാത്രവുമല്ല വിസാ കാലാവധി കഴിയാനും പാടില്ല.

സാധാരണ വിസ നടപടികള്‍ അവിശ്യമായ രേഖകള്‍ക്ക് പുറമേ വിവാഹമോചനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ മാതാവാണെന്ന് തെളിയിക്കുന്ന രേഖ, എമിറേറ്റ്സ് ഐ ഡി ,കൂടാതെ 18 വയസിന് മുകളിലുള്ള മാതാവിനും കുട്ടികള്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാടക കരാര്‍ എന്നിവ വിസ നടപടികള്‍ക്ക് ആവശ്യമാണ്.

English summary
Dubai emmigration set up new department to visa service for widows and divorcee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X