കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പതിനായിരം പേര്‍ക്ക് നല്ല നാടന്‍ ചായ ഒരുക്കി ദുബായ് മറ്റൊരു ലോക റെക്കോഡിലേക്ക്.

Google Oneindia Malayalam News

ദുബായ്: ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയ ഭീമാകാരമായ ചായ കപ്പില്‍ ചായ നിറച്ചവര്‍ അറിഞ്ഞിരുന്നില്ല തങ്ങള്‍ ഒരുക്കികൊണ്ടിരിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ചായ നിറച്ച കപ്പാണെന്ന്. കഴിഞ്ഞ ദിവസം ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകരായ അമ്പതിനായിരം പേര്‍ തങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്ന ചായ ദുബായ്ക്ക് മറ്റൊരു ചരിത്രം സ്യഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്ന സത്യം അവരും അറിഞ്ഞില്ല.

പക്ഷെ ഏതാനും മണിക്കൂറുകള്‍ക്കകം കാര്യങ്ങള്‍ മാറി മറിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ചായ നിറച്ച ചായ കപ്പ് എന്ന റെക്കോഡുമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് അധിക്രതര്‍ പരിപാടി സംഘടിപ്പിച്ച സ്ഥലത്ത് എത്തിയതോടെ കൂടി നിന്നവര്‍ കൈയ്യടിച്ചും ആര്‍പ്പുവിളികളോടെയും പുതിയ റെക്കോഡിനെ സ്വീകരിച്ചു. അയ്യായിരം ലിറ്റര്‍ ചായയാണ് ഈ വലിയ കപ്പില്‍ നിറക്കുന്നതിനായി തയ്യാറാക്കിയത്.

cup

120 ഓളം വരുന്ന പാചകക്കാര്‍ കാലത്ത് നാല് മണിക്ക് ആരംഭിച്ച പ്രവര്‍ത്തി ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള വൈകുന്നേരം നാലു മണിവരെ നീണ്ടു. 155 കിലോ തേയിലയും, 270 കിലോ മില്‍ക്ക് പൗഡറും, 360 കിലോ പഞ്ചസാര തുടങ്ങി 27 കിലോ ഏലക്ക പൗഡര്‍ വരെ ഉപയോഗിച്ചാണ് ലോകത്തെ ഏറ്റവും വലിയ ചായനിറച്ച കപ്പ് ഒരുക്കിയതെന്ന് അധിക്രതര്‍ വ്യക്തമാക്കി.

fnal

3.66 മീറ്റര്‍ നീളത്തില്‍ ഒരുക്കിയ കപ്പില്‍ ക്രെയിന്‍ സഹായത്തോടെയാണ് ചായ നിറച്ചത്. ഗിന്നസ് അധികാരികളില്‍ നിന്നും ഗ്ലോബല്‍ വില്ലേജ് സിഇഒ ബദര്‍ അന്‍വാഹിയാണ് ഗിന്നസ് റെക്കോഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. തനിക്കും ദുബായ്ക്കും ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയേകി ഫുട്ബാള്‍ കളിയുമായി വനിതകള്‍ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയേകി ഫുട്ബാള്‍ കളിയുമായി വനിതകള്‍

English summary
Dubai got another world record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X