കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മലയാളികളുടെ സഹകരണത്തോടെ സ്മാരക മന്ദിരം നിര്‍മ്മിക്കുന്നു

Google Oneindia Malayalam News

ദുബായ് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക സംഘം നേതാവുമായ കെ മാധവേട്ടന്റെ പേരില്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന കെ മാധവന്‍ ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിരമായ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഗള്‍ഫ് മലയാളികളുടെ സഹകരണത്തോടെ നിര്‍മ്മിക്കും.

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് മന്ദിരം നിര്‍മ്മിക്കുന്നതിന് ഗവണ്‍മെന്റ് ഈ ബജറ്റില്‍ 25ലക്ഷം വകയിരുത്തിയിട്ടുണ്ടെങ്കിലും ഗള്‍ഫ് മലയാളികളും പങ്കാളിത്തം വഹിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ഗുരുവായൂര്‍ സത്യാഗ്രഹസ്മാരകം നിര്‍മിക്കുന്നത്.

uae-map

ഉപ്പു സത്യാഗ്രഹ ജാഥയിലും ഗുരുവായൂര്‍ സത്യാഗ്രഹ ജാഥയിലും പങ്കെടുത്തവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് 101 വയസ്സിലെത്തിയ മാധവേട്ടന്‍. കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ നേഷണല്‍ ഹൈവേയില്‍ നാട്ടുകാരുടെയും സര്‍ക്കാരിന്റേയും സഹായത്തോടെയാണ് കെട്ടിടം ഉയരുന്നത്.

ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായി മാറുന്ന ഗുരുവായൂര്‍ സത്യാഗ്രഹസ്മാരകം യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രവാസികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ദുബായില്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്: 00919895074735, 00919447859000.

English summary
Gulf Malayali's Memorial temple for K Madhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X