കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിയില്‍ സോപ്പും ക്രീമുകളും ലിപ്‌സിറ്റികും ഉള്‍പ്പെടെ എല്ലാം ഇനി ഹലാല്‍ മാത്രം !!!

Google Oneindia Malayalam News

ദുബായ്: ഉപയോഗിക്കുന്ന സോപ്പുകളിലും ക്രീമുകളിലും ഉള്‍പ്പെടെ എല്ലാ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹലാല്‍ അല്ലാത്ത ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ട് പിടിക്കുവാനുള്ള സംവിധാനം ദുബായ് മുനിസിപ്പാലിറ്റി സെന്‍ട്രല്‍ ലാബോറട്ടറിയില്‍ സജ്ജീകരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അത്യാധുനിക രീതിയിലുള്ള മെഷീന്‍ വഴി ലോകോത്തര നിലവാരത്തില്‍ ലിപ്സ്റ്റിക്കടക്കമുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ കണ്ടെത്താന്‍ കഴിയും. ഏറെ കാലത്തെ പരിശ്രമങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് തങ്ങള്‍ ഇത്തരത്തിലുള്ള സംവിധാനം ഉപഭോക്താവിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സജ്ജീകരിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ ലാബോറട്ടറി വിഭാഗം ഡയറക്ടര്‍ അമീന്‍ അഹമ്മദ് വ്യക്തമാക്കി.

halaltesting

ഏറ്റവും ആധുനിക രീതിയിലുള്ള എഫ്ടിഐര്‍ ടെക്‌നോളജി ഉപയോഗിച്ച് ഇത്തരം വസ്തുക്കളില്‍ പന്നിയുടെ കൊഴുപ്പ് പോലുള്ള ഹലാല്‍ അല്ലാത്ത ചേരുവകളുടെ സാന്നിധ്യം പെട്ടെന്ന് കണ്ടുപിഠിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് വിപണിയില്‍ വിപണനം നടത്തുന്ന വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ മുഴുവന്‍ കമ്പനികളും ഉറപ്പുവരുത്തണമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലുള്ള യാതൊരു നിയമലംഘനങ്ങളും അനുവധിക്കുകയില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.

English summary
Dubai; Halal testing for all beauty products including Soaps,Creams and lipsticks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X