കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടയിരിക്കുന്ന പക്ഷിയെ രക്ഷിക്കാന്‍ ദുബായ് നിര്‍ത്തിവെച്ചത് 1800 കോടിയുടെ വന്‍കിട പദ്ധതി

Google Oneindia Malayalam News

ദുബായ്: മുട്ടയിട്ട് അടയിരിക്കുന്ന പക്ഷിയേയും പിറക്കാന്‍ ഇരിക്കുന്ന അതിന്റെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി 1600 കോടിയിലേറെ ചിലവഴിച്ച് നിര്‍മ്മിക്കുന്ന വന്‍കിട പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ച ദുബായ് ഭരണാധികാരിയുടെ തീരുമാനം ലോകത്ത് വന്‍ ചര്‍ച്ചയായി മാറി. ദുബായിയില്‍ പൂര്‍ത്തിയാകുന്ന വന്‍കിട പദ്ധതിയുടെ നിര്‍മ്മാണം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനൊപ്പം പദ്ധതി സ്ഥലത്ത് എത്തിയപ്പോഴാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ആ കാഴ്ച കാണുന്നത്.

ഇത്തരം പ്രദേശങ്ങളില്‍ സാധാരണയായി കാണാറുള്ള പക്ഷി ഏതാനും മുട്ടകള്‍ക്ക് കാവല്‍ നില്‍ക്കുന്ന മനോഹരമായ കാഴ്ച. അപൂര്‍വ്വ കാഴ്ച അബുദാബി കിരീടാവകാശി തന്റെ മൊബൈല്‍ കേമറയില്‍ പകര്‍ത്തുകയും ചെയ്തു. ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം ഭൂമിയിലെ സര്‍വ്വ ജീവികള്‍ക്കും ഒരുപോലെയാണെന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞ് ദുബായ് ഭരണാധികാരി ഈ മേഖലയിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.

bird

മുട്ടവിരിഞ്ഞ് അമ്മ പക്ഷിയും കുഞ്ഞുങ്ങളും സ്ഥലം മാറുന്നതുവരെ ഈ മേഖലയില്‍ ഒരു പ്രവര്‍ത്തിയും പാടില്ലെന്ന് അദ്ദേഹം ഉത്തരവിറക്കി. ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനവും തീരുമാനവും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറുകയും ചെയ്തു. സംഭവം അറിഞ്ഞ ലോക രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രമുഖരും ലോകനേതാക്കളും ശൈഖ് മുഹമ്മദിന്റെ തീരുമാനത്തെ ഏറെ പ്രശംസിച്ചു.

English summary
Dubai; A high level project stopped in order to rescue a hatching bird
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X