കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ചികിത്സക്ക് 1.52 കോടിയുടെ ബില്ല്: പ്രവാസിയുടെ മുഴുവൻ തുകയും എഴുതി തള്ളി ആശുപത്രി

Google Oneindia Malayalam News

ദുബായ്: ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോഴാണ് ദുബായിൽ നിന്ന് മനുഷ്യത്വത്തിന്റെ നേർസാക്ഷ്യം പുറത്തുവരുന്നത്. കൊറോണ വൈറസ് ബാധിച്ച് ചികിത്സ തേടിയ ഇന്ത്യക്കാരന്റെ ആശുപത്രി ബില്ലാണ് ആശുപത്രി അധികൃതർ എഴുതിത്തള്ളിയത്. ദുബായിൽ നിർമാണ തൊഴിലാളിയായി എത്തിയ തെലങ്കാന സ്വദേശിയായ ഒഡ്നാല രാജേഷിനെ ഏപ്രിൽ 23നാണ് ദുബായ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്. കൊറോണ വൈറസ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെയാണിത്.

ചികിത്സയ്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിയെന്ന് പരാതി: കേസിൽ ഇടപെട്ട് ഡിസിപി,വർഷയുടെ മൊഴിയെടുത്തുചികിത്സയ്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിയെന്ന് പരാതി: കേസിൽ ഇടപെട്ട് ഡിസിപി,വർഷയുടെ മൊഴിയെടുത്തു

80 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് 42രാജേഷ് രോഗമുക്തി നേടി ആശുപത്രി വിടുന്നത് അപ്പോഴേക്കും ആശുപത്രി ബിൽ 1.52 കോടിയിലെത്തിയിരുന്നു. തെലങ്കാന സർക്കാരിലെ എൻആർഐ സെൽ വിവരമറിയിച്ചതിനെ തുടർന്ന് തെലുങ്ക് പ്രവാസിയായ ഗുണ്ടെല്ലി നരസിംഹയാണ് രാജേഷിനെ രക്ഷിക്കുന്നതിനായി എത്തുന്നത്. ഗുണ്ടെല്ലി നരസിംഹയാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ വളണ്ടിയറായ സുമന്ത് റെഡ്ഡിയോട് രാജേഷിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമുള്ള വിവരങ്ങൾ ധരിപ്പിക്കുന്നത്.

3-1587016

Recommended Video

cmsvideo
India’s first homemade pneumonia vaccine gets DCGI approval | Oneindia Malayalam

തുടർന്ന് രാജേഷിനെ സഹായിക്കാൻ റെഡ്ഡി ബിഎപിഎസ് സ്വാമിനാഥൻ ട്രസ്റ്റിന്റെ പ്രവർത്തകനായ അശോക് കൊട്ടേച്ചയെ വിവരമറിയിക്കുകയായിരുന്നു. ഇരുവരും ചേർന്നാണ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഹർജീത് സിംഗിൽ നിന്ന് സഹായം ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു. മാനുഷിക പരിഗണന നൽകി രാജേഷിന്റെ ബില്ല് എഴുതിത്തള്ളാൻ ആവശ്യപ്പെട്ട് ദുബായ് ഹോസ്പിറ്റൽ മാനേജ്മെന്റിന് സിംഗ് കത്തയയ്ക്കുകയും ചെയ്തു.

ആശുപത്രിവിട്ട രാജേഷിന് സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിനായി കൊട്ടേച്ച സൌജന്യ വിമാന ടിക്കറ്റും നൽകിയാണ് യാത്രയാക്കിയത്. ഇതോടെ ബുധനാഴ്ച പുലർച്ചെ രാജേഷ് തെലങ്കാനയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. രാജേഷിന്റെ ഭാര്യ ലക്ഷ്മി കാർഷിക തൊഴിലാളിയാണ്. മകൾ ബികോം വിദ്യാർത്ഥിനിയും മകൻ മധു പ്ലസ്ടു വിദ്യാർത്ഥിയുമാണ്.

 അറ്റാഷെ ഇന്ത്യ വിട്ട സംഭവം ദുരൂഹം; വി മുരളീധരന്റെ പങ്ക് അന്വഷിക്കണമെന്ന് ഡിവൈഎഫ്ഐ അറ്റാഷെ ഇന്ത്യ വിട്ട സംഭവം ദുരൂഹം; വി മുരളീധരന്റെ പങ്ക് അന്വഷിക്കണമെന്ന് ഡിവൈഎഫ്ഐ

ഹജ്ജ് 2020; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രാലയം, നടപ്പിലാക്കുക കര്‍ശന നിയന്ത്രണങ്ങള്‍ഹജ്ജ് 2020; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രാലയം, നടപ്പിലാക്കുക കര്‍ശന നിയന്ത്രണങ്ങള്‍

English summary
Dubai hospital waives off 1.52 Crore bill of Indian Coronavirus patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X