കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ചികിത്സാ രീതികളെ അറബ് ലോകത്തിന് പരിചയപ്പെടുത്തണം: ഫിക്കി

Google Oneindia Malayalam News

ദുബായ് : ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള കുറഞ്ഞ രീതിയിലുള്ള ചികിത്സകളെ കുറിച്ച് വേണ്ടത്ര പരിജയപ്പെടുത്താന്‍ സാധിക്കാത്തതാണ് അറബ് വംശജര്‍ തായ്‌ലന്റ് പോലുള്ള രാജ്യങ്ങളെ മികച്ച ചികിത്സയ്ക്കു വേണ്ടി ആശ്രയിക്കാന്‍ കാരണമെന്ന് ഫിക്കി ( ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി) ഭാരവാഹികള്‍ ദുബായില്‍ പറഞ്ഞു.

ഇന്ത്യയു.എ.ഇ ആരോഗ്യ സഹകരണ സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാന്‍ ദുബായ് കോണ്‍സുലേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാരവാഹികള്‍. കേന്ദ്ര ടൂറിസം മന്ത്രാലയം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റയും,ഫിക്കിയുടേയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 9,10 തിയ്യതികളില്‍ ദുബായ് ഡി.ഐ.എഫ്.സി റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് പരിപാടി അരങ്ങേറുന്നത്.

fcci

ഡല്‍ഹി,മുംബൈ,ചെന്നൈ,ഹൈദരബാദ്,ബാഗ്ലൂര്‍,കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഏതാണ്ട് 25 ഓളം സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ആരോഗ്യ പ്രദര്‍ശനവും വിദ്യാഭ്യാസ സെമിനാറുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. യു.എ.ഇ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി സീതാറാം സമ്മേളനം ഉദ്ഘാടനം ചെയ്യും.കേരളത്തില്‍ നിന്ന് രണ്ട് ആശുപത്രികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ചടങ്ങില്‍ യു.എ.ഇ ലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ആശുപത്രികളുമായുള്ള ധാരണ പത്രം കൈമാറും.

English summary
Dubai to host India-UAE health exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X