കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേറിട്ട ഇഫ്താര്‍ സംഗമത്തിന് വേദിയൊരുക്കി ഐപിഎ

Google Oneindia Malayalam News

ദുബായ്: ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഒരുതുള്ളി ദാഹജലത്തിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്ന ശബ്ദം നാം കേള്‍ക്കുന്നില്ല. തീന്‍ മേശയ്ക്ക് മുന്നില്ലെത്തിച്ച പലഹാരങ്ങളുടെ എണ്ണത്തില്‍ വന്ന കുറവ് ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്ന സമൂഹം വിശപ്പിന്റെ വില മനസ്സിലാക്കുന്നത് പകലന്തിയോളം അന്നപാനിയങ്ങള്‍ ഉപേക്ഷിച്ച് വ്യതാനുഷ്ഠാനത്തിന്റെ നല്ല നാളിലേക്ക് പ്രവേശിക്കുമ്പോഴാണ്.

എന്നാല്‍ ആധുനിക സമൂഹം അര്‍ഹിക്കുന്നവന് സഹായം എത്തിച്ച് കൊടുക്കുന്നതില്‍ എത്രമാത്രം വിജയം കൈവരിച്ചുവെന്ന് സംഘടനകളും വ്യക്തികളും ഒരു പുനര്‍ചിന്തനം നടത്തുന്നത് നന്നായിരിക്കും. മുന്നില്‍ നിരത്തിയ ബിരിയാണ് കവറിന് ചുറ്റും അവര്‍ ക്ഷമയോടെ കാത്തിരുന്നു. വ്യതാനുഷ്ഠാനം അവസാനിക്കുന്ന ബാങ്ക് വിളി പള്ളിയില്‍ ഉയര്‍ന്നതോടെ പണക്കാരനും പാവപ്പെട്ടവനും ഒരുമിച്ചിരുന്നുള്ള സമൂഹ നോമ്പ് തുറ പലര്‍ക്കും സമ്മാനിച്ചത് ആത്മശുദ്ദിയുടെയും പുനര്‍ചിന്തയുടെയും നല്ല ചില നിമിഷങ്ങളായിരുന്നു.

iftar

യുഎഇ ലെ ഒരുകൂട്ടം വ്യവസായികളുടെ കൂട്ടായ്മയായ ഐപിഎ (ഇന്റര്‍നാഷണല്‍ പ്രോമോട്ടെഴ്‌സ് അസോസിയേഷന്‍) കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും ഇത്തരത്തിലുള്ള ഒരു മാത്യക സന്ദേശമായിരുന്നു പകര്‍ന്ന് നല്‍കിയത്. ഷാര്‍ജയിലെ സജ വ്യവസായ മേഖലയിലെ ആയിരക്കണക്കിന് വരുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയും, 4000 ലധികം വരുന്ന തൊഴിലാളികള്‍ക്ക് അന്നത്തിനുള്ള വക നല്‍കിയുമാണ്. ഇന്റര്‍നാഷണല്‍ പ്രോമോട്ടെഴ്‌സ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ഇഫ്താര്‍ സംഗമം സജീവമാക്കിയത്.

ഇഫ്താര്‍ സംഗമങ്ങളില്‍ ഉണ്ടാകുന്ന ഭാരിച്ച പാഴ്‌ചെലവുകള്‍ ഒഴിവാക്കി അത് പരാധീനതയിലായ മനുഷ്യര്‍ക്ക് സഹായമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തിന്റെ ഭാഗമായാണ് സംഘടനയുടെ ഇഫ്താര്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍ സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആഗോള വാണിജ്യ രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ബിസിനസ് രംഗത്തെ അഭിവൃദ്ധിക്കും അതുവഴി സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വെച്ചാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ) ദുബായില്‍ രൂപീകരിച്ചത്.

iftar1

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാണിജ്യ പ്രമുഖരാണ് ഐ പി ഇ യിലെ അംഗങ്ങള്‍. ഇന്ത്യക്കാര്‍ക്ക് പുറമെ ജി.സി.സി, യുറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യത്ത് നിന്നുള്ളവരും സംഘടനയില്‍ അംഗങ്ങളാണ്. ഇവര്‍ ഒത്തുരുമിച്ചാണ് ഷാര്‍ജയിലെ സജാ ക്യാമ്പില്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് വിഭവ സമൃദ്ധമായ നോമ്പുതുറക്ക് വഴി ഒരുക്കിയതെന്ന് ചെയര്‍മാന്‍ സഹീര്‍ കെപി പറഞ്ഞു.

ഇഫ്താര്‍ സംഗമത്തിന് രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. ചെയര്‍മാന്‍ സഹീര്‍ കെ പി, ട്രഷര്‍ സി കെ ഷാഫി,വൈ ചെയര്‍മാന്മാരായ എ കെ ഫൈസല്‍,നല്ലെറ ഷംസുദീന്‍, കണ്‍വിറന്മാരായ ബഷീര്‍ തിക്കോടി,മുഹമ്മദ് സാലിഹ് കുഞ്ഞു,മിഡിയ കണ്‍വിറന്മാരായ സാഹില്‍ ഹാരിസ്,മുജീബ് പാലത്തായി,കലാകായിക വിഭാഗം കണ്‍വിനര്‍ ഗഫൂര്‍ ശാസ്, ഷാജഹാന്‍ ഒയാസിസ്, യുനുസ് തണല്‍,മുഹമ്മദ് താലാല്‍,റിയാസ് ഹൈദര്‍,ഫൈസല്‍ നീലന്‍ബാറ,മുഹമ്മദ് പുറത്തൂര്‍,കബീര്‍ ടെല്‍കോം, റഫീക്ക് സിയാന്‍, തല്‍ഹത്ത്, ഷൌക്കത്ത്,ഷാനിയാസ്, ഫിറോസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

English summary
Dubai: Iftar meet organized by IPA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X