കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് സന്ദര്‍ശിക്കാനെത്തി, ഷോപ്പിംഗ് മാളില്‍ ഇന്ത്യക്കാരിയ്ക്ക് അന്ത്യം

റോട്ടറി ക്ലബ്ബിന്റെ കോണ്‍ഫറന്‍സിനെത്തിയ വസന്ത റെഡ്ഡിയാണ് മരിച്ചത്

Google Oneindia Malayalam News

ദുബായ്: ദുബായിലെത്തിയ ഇന്ത്യന്‍ ദമ്പതികളിലൊരാള്‍ ഷോപ്പിംഗ് മാളില്‍ വച്ച് മരിച്ചു. റോട്ടറി ക്ലബ്ബിന്റെ കോണ്‍ഫറന്‍സിനെത്തിയ വസന്ത റെഡ്ഡിയാണ് (64) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ഷോപ്പിംഗ് മാളില്‍ വച്ച് മരിച്ചത്. ബുധനാഴ്ച മദ്രാസില്‍ നിന്നും ദുബായിലെത്തിയ ദമ്പതികള്‍ ഒഴിവുസമയത്ത് ദുബായ് ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

39 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തില്‍ ആദ്യത്തെ വിദേശ യാത്രയായിരുന്നു ദുബായിലേക്കുള്ളതെന്നും തിരികെ ഭാര്യയുടെ മൃതദേഹവുമായി മടങ്ങുന്നതിന്റെ വേദനയിലാണ് ഭര്‍ത്താവ് സത്യനാരായണ. ഉടന്‍ തന്നെ വസന്ത റെഡ്ഡിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ദുബായിലെ റോട്ടറി ക്ലബ്ബ്.

കുഴഞ്ഞു വീണു

കുഴഞ്ഞു വീണു

ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കുന്നതിനിടെ വസന്ത റെഡ്ഡി കുഴഞ്ഞു വീഴുകയായിരുന്നു.

കോണ്‍ഫറന്‍സിന്

കോണ്‍ഫറന്‍സിന്

മദ്രാസില്‍ നിന്നുള്ള വസന്ത റെഡ്ഡി ഭര്‍ത്താവ് സത്യനാരാണ റെഡ്ഡിയ്‌ക്കൊപ്പം ബുധനാഴ്ചയാണ് ദുബായിലെത്തുന്നത്. റോട്ടറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയിയുന്നു ഇരുവരും ദുബായിലെത്തിയത്.

ഫോട്ടോയെടുക്കുന്ന തിരക്കില്‍

ഫോട്ടോയെടുക്കുന്ന തിരക്കില്‍

ദുബായ് സന്ദര്‍ശിക്കുന്നത് ആദ്യത്തെ തവണ ആയതിനാല്‍ ദുബായ് മാള്‍ സന്ദര്‍ശിച്ച് ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു ഭാര്യയെന്ന് സത്യനാരായണ പറയുന്നു.

ആശുപത്രിയിലേക്കുള്ള വഴിയില്‍

ആശുപത്രിയിലേക്കുള്ള വഴിയില്‍

ശക്തമായ നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു

മൃതദേഹം ചെന്നൈയിലെത്തിക്കും

മൃതദേഹം ചെന്നൈയിലെത്തിക്കും

മരണമടഞ്ഞ വസന്ത റെഡ്ഡിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റോട്ടറി ക്ലബ്ബ് ദുബായ് വ്യക്തമാക്കി.

English summary
Tragedy struck an Indian couple that came to Dubai for a week to participate in a Rotary Club conference as the wife died of a heart attack while visiting a shopping mall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X