കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ റമസാൻ പ്രഭാഷണം ശനിയാഴ്ച

Google Oneindia Malayalam News

ദുബായ്: 22ാമത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ പരിപാടികളുടെ ഭാഗമായി മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ റമസാൻ പ്രഭാഷണം മെയ് 26 ശനിയാഴ്ച നടക്കും. ഇസ്ലാമും നവലോക ക്രമവും എന്ന വിഷയത്തിലാണു പ്രഭാഷണം. ദുബായ് ഊദ് മേത്തയിൽ ലത്തീഫ ഹോസ്പിറ്റലിനു സമീപമുള്ള അൽ വസൽ ക്ലബ്ബിൽ വെച്ചാണു ഈ വർഷത്തെ പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രഭാഷണത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖുർആൻ അവതരിക്കപ്പെട്ട വിശുദ്ധ റമസാനിൽ ഖുർആൻ സന്ദേശങ്ങളുടെ പ്രചരണത്തിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് ഗവൺമെന്റ് കഴിഞ്ഞ 22 വർഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുർആൻ അവാർഡ് പരിപാടികൾ. ഇതിന്റെ ഭാഗമായാണ് വിദേശികൾക്കായി പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ മെമ്പർ, മർകസ് വൈസ് ചാൻസലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യാപനം, പ്രഭാഷണം, എഴുത്ത്, പ്രബോധനം തുടങ്ങിയ മേഖലകളിൽ ധൈഷണിക ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വമാണു. നേരത്തേ പി എച്ച് ഡി പൂർത്തിയാക്കിയ അദ്ദേഹം മർകസിനു കീഴിൽ ആരംഭിച്ച ലോ കോളേജിൽ നിന്ന് ഈ വർഷം എൽ എൽ ബി കോഴ്സ് പൂർത്തിയാക്കുകയും അഡ്വക്കറ്റായി എൻറോൾ ചെയ്തിരിക്കുകയുമാണ്. സങ്കീർണതകൾ നിറഞ്ഞിരിക്കുകയാണ് ആധുനിക ലോകത്ത്. അസ്വസ്തതകൾ പടർന്നു കൊണ്ടിരിക്കുന്നു. ഏകധ്രുവ ലോകം പടുത്തുയർത്തുന്നതിനുള്ള ആധിപത്യ ശ്രമങ്ങളും ആഗോളീകരണത്തിലൂടെ തുറന്ന വിപണി സ്ഥാപിച്ച് ഉള്ളവർക്ക് തടിച്ചുകൊഴുക്കാനും ഇല്ലാത്തവരെ പരമ ദാരിദ്രത്തിലേക്ക് കൊണ്ടുപോകാനുമാണു ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സമകാലിക സമസ്യകളോട് സംവദിക്കാൻ പര്യാപ്തമാണ് വിശുദ്ധ ഇസ്ലാം എന്ന് സമർഥിക്കുന്നതാവും പ്രഭാഷണം.

quran

മതത്തിന്റെ പേരിലും ഇത്തരം നിഗൂഢമായ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. പാരമ്പര്യത്തെയും മൂല്യങ്ങളെയും വിസ്മരിച്ച് മുന്നോട്ടു നീങ്ങുന്ന സമൂഹത്തിനു വിജയത്തിലെത്താൻ സാധിക്കില്ലെന്ന സന്ദേശം നൽകുന്നതാവും പ്രഭാഷണം. ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുകയും മറുവിഭാഗങ്ങൾക്ക് വിമർശിക്കാൻ മരുന്നിട്ടുകൊടുക്കുന്നതുമായ പ്രവർത്തനങ്ങൾ നടത്തുന്നവർ വിശുദ്ധ മതത്തിന്റെ യഥാർഥമായ പാരമ്പര്യവും സംസ്‌കൃതിയും മനസ്സിലാക്കണമെന്നും അത്തരം ചിന്താധാരകൾ ഉപേക്ഷിച്ച് പാരമ്പര്യ മൂല്യങ്ങൾ ഉൾക്കൊള്ളണമെന്ന് ഉദ്ഘോഷിക്കുന്നതോടൊപ്പം മുഴുവൻ സമൂഹത്തിന്റെയും നന്മയും സഹകരണവുമാണു ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്ന സന്ദേശം നൽകുന്നതുമാവും പ്രഭാഷണം. പ്രഭാഷണം വിജയിപ്പിക്കുന്നതിന് രൂപീകൃതമായ സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. വിവിധ രീതിയിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടന്നു. നാലായിരത്തിൽ പരം പേർക്ക് പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

ഇശാ തറാവീഹ് നിസ്‌കാരങ്ങൾക്ക് സൗകര്യവും വിശാലമായ പാർകിംഗ് സൗകര്യവും ഉണ്ടായിരിക്കും ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏർപെടുത്തും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. പരിപാടിയിൽ ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി പ്രതിനിധികൾക്ക് പുറമെ പ്രമുഖ നേതാക്കളും സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലയിലെ തുടങ്ങിയവർ അതിഥികളായി സംബന്ധിക്കും. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും പ്രാർഥനക്ക് നേതൃത്വം നൽകും. ദുബായ് ഇസ്ലാമിക് അഫയേർസ് ഡിപ്പാർട്മെന്റിന്റെ റമസാൻ പരിപാടിയായ ശൈഖ് റാശിദ് ബിൻ മുഹമ്മദ് റമസാൻ ഗാതറിംഗിൽ ഇപ്രാവശ്യം മർകസ് പ്രതിനിധിയായി പ്രമുഖ പണ്ഡിതനും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രസംഗിക്കും. വ്യാഴാഴ്ച രാത്രി 10ന് റാശിദിയ്യ ബിൻ സൂഖാത്തിനു സമീപമുള്ള ഗ്രാൻഡ് മസ്ജിദിലാണു ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. ദുബായ് മതകാര്യവകുപ്പിന്റെ അംഗീകാരത്തോടെ രണ്ടര പതിറ്റാണ്ടിലധികമായി ദുബായിൽ പ്രവർത്തിക്കുന്ന മത, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനമാണ് ദുബായ് മർകസ്. അബൂഹൈലിലെ വിശാലമായ കെട്ടിട സമുച്ചയത്തിലാണ് മർകസ് ആസ്ഥാനം. മർകസ് കേന്ദ്രീകരിച്ച് ഇസ്ലാമിക് പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി മദ്രസ, വയോജന ക്ലാസ്സുകൾ, അന്യഭാഷാ പഠന കോഴ്സുകൾ, ഖുർആൻ പഠന കേന്ദ്രം, ഇസ്ലാമിക് ലൈബ്രറി എന്നിവക്ക് പുറമെ മലയാളികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ധാർമിക ബോധവത്കരണം, വിദ്യാഭ്യാസ തൊഴിൽ മാർഗ നിർദേശങ്ങൾ, ആരോഗ്യ ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി വരുന്നു.

വിശുദ്ധ റമസാനിൽ എല്ലാ ദിവസവും നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ, നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ എന്നിവ പ്രത്യേകമായി ഏറ്റെടുത്ത് നടത്തുന്നുണ്ട്. ദുബായിലെ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് പ്രത്യേക അനുമതിയോടെ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും ഒരുക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു പത്ര സമ്മേളനത്തിൽ മർകസ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂർ, മർകസ് മാനേജർ അബൂബക്കർ മൗലവി കട്ടിപ്പാറ, സ്വാഗതസംഘം ചെയർമാൻ ഡോ. മുഹമ്മദ് ഖാസിം, മുൽതക സ്വാഗതസംഘം ചെയർമാൻ ഡോ. കരീം വെങ്കിടങ്ങ്, സ്വാഗതസംഘം ജനറൽ കൺവീനർ ശരീഫ് കാരശ്ശേരി, മർകസ് പബ്ലിക് റിലേഷൻ മാനേജർ അബ്ദുസലാം സഖാഫി എരഞ്ഞിമാവ് സംബന്ധിച്ചു.

English summary
dubai international holi quran-hussain sakhaphi's speech on saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X