കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായി റോഡുകളില്‍ ഇനി ഇ-കാറുകള്‍ നിറയും; ചാര്‍ജിംഗും പാര്‍ക്കിംഗും ഫ്രീ, ആനുകൂല്യങ്ങള്‍ വേറെയും

ദുബായി റോഡുകളില്‍ ഇനി ഇ-കാറുകള്‍ നിറയും; ചാര്‍ജിംഗും പാര്‍ക്കിംഗും ഫ്രീ, ആനുകൂല്യങ്ങള്‍ വേറെയും

  • By Desk
Google Oneindia Malayalam News

ദുബായി: വരുംദിവസങ്ങളില്‍ ദുബായ് റോഡുകളില്‍ ഇലക്ട്രോണിക് കാറുകള്‍ വന്ന് നിറയുന്നത് കണ്ടാല്‍ ആരും അല്‍ഭുതപ്പെടേണ്ട. അത്രമാത്രം സൗജന്യങ്ങളും ആനുകൂല്യങ്ങളുമാണ് ഇ-കാര്‍ ഉപയോക്താക്കള്‍ക്ക് ദുബായ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരവധി ഇളവുകളോടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ വാങ്ങിയാല്‍ മാത്രം മതി, ബാക്കിയെല്ലാം സൗജന്യം എന്ന രീതിയിലാണ് കാര്യങ്ങള്‍. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയും സംയുക്തമായാണ് ഇ-കാര്‍ പ്രോല്‍സാഹന പദ്ധതി നടപ്പാക്കുന്നത്.

സൗജന്യ സാലിക് ടാഗാണ് കാറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ടോള്‍ ബാധകമായ റൂട്ടിലൂടെയുള്ള ഇതിന്റെ യാത്ര സൗജന്യമാണ്. സൗജന്യ പാര്‍ക്കിംഗ് സൗകര്യമാണ് മറ്റൊരു സവിശേഷത. നഗരത്തിലെ 40 കേന്ദ്രങ്ങളില്‍ ഇ-കാറുകള്‍ക്കായി പ്രത്യേകം സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ആര്‍.ടി.എ വെഹിക്കിള്‍ രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കുമെന്നതാണ് മറ്റൊരു ആനുകൂല്യം. പാര്‍ക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മറ്റും എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് പ്രത്യേക സ്റ്റിക്കറും കാറിന്‍മേല്‍ പതിക്കും. 2019 വരെ 100 ഗ്രീന്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് കാറുകള്‍ സൗജന്യമായി റീചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ദുബായി ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

dubai

2020ഓടെ ദുബായ് റോഡുകളിലെ കാറുകളില്‍ രണ്ട് ശതമാനം ഇലക്ട്രിക് കാറുകളാക്കുകയും 2030ഓടെ അത് 10 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്യുകയെന്നതാണ് ദുബായ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി എം.ഡി സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ ഇ-കാര്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയാണ് വിവിധ സൗജന്യങ്ങള്‍ നല്‍കുന്നതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ പുതിയ സൗജന്യങ്ങളിലൂടെ വാഹന ഉടമയ്ക്ക് എത്രമാത്രം ലാഭമുണ്ടാവുമെന്ന് തിരിച്ചറിഞ്ഞാല്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമല്ല, വ്യക്തികളും ഇ-കാറിലേക്ക് മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിലോവാട്ടിന് 29 ഫില്‍സാണ് ഇ-കാര്‍ ചാര്‍ജ്ജ് ചെയ്യാന്‍ നിലവില്‍ ചെലവ് വരുന്നത്. അതായത് 200 ദിര്‍ഹമിന്റെ ഡീസല്‍ അടിക്കുന്ന സ്ഥാനത്ത് 29 ദിര്‍ഹം നല്‍കി റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിനൊക്കെ പുറമെ, കാര്‍ബണ്‍ പുറംതള്ളുന്നില്ല എന്നതിനാല്‍ പരിസ്ഥിതിയും പതിനായിരങ്ങളുടെ ജീവനും സംരക്ഷിക്കാന്‍ ഇ-കാര്‍ ഉപയോഗത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
dubai jump starts e-cars sales
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X