കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് മാര്‍ത്തോമ്മ പാരീഷ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

  • By Desk
Google Oneindia Malayalam News

ദുബായ്: ആഗോള മാര്‍ത്തോമ്മാ സഭയിലെ ഏറ്റവും വലിയ ഇടവകകളില്‍ ഒന്നായ ദുബായ് മാര്‍ത്തോമ്മാ പാരീഷ് സുവര്‍ണ്ണ ജൂബിലി വര്‍ണ്ണാഭമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ പതിനാറാം തീയതി വെള്ളിയാഴ്ച 4 മണിക്ക് ദുബായ് മാര്‍ത്തോമ്മാ പാരീഷിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജബല്‍ ആലി പള്ളിയില്‍ തുടക്കമാകും.

<strong>നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?</strong>നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?

ലോകത്തിന് മൊത്തം മാതൃകയായ യുഎയിലെ മതസൗഹാര്‍ദവും, മതസഹിഷ്ണതയും, ആരാധന സ്വാതന്ത്ര്യവും നല്‍കിയ ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ആഘോഷങ്ങള്‍ സമര്‍പ്പിക്കുന്നതായ് റവ.സിജു ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായ് ഭരണാധികാരി സൗജന്യമായി നല്‍കിയ സ്ഥലത്തു പള്ളി പണിയുവാനും, ദൈവത്തെ സ്വതന്ത്ര്യമായി ആരാധിക്കുവാനുള്ള അവസരവും അനുവാദവും നല്‍കിയ ഈ രാജ്യത്തോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു. ഈ ജൂബിലി വര്‍ഷത്തില്‍ ഏറ്റവും നന്മ നിറഞ്ഞ പരിപാടികളിലൂടെയും സേവനങ്ങളിലൂടെയും, പ്രാര്‍ഥനയിലൂടെയും ഹൃദയാത്മകമായ നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുന്നതായ് അദ്ദേഹം വ്യക്തമാക്കി.

marthomaparish2-15
marthomaparish

ആഘോഷങ്ങളുടെ ഉദ്ഘാടനം യുഎഇ സഹിഷ്ണുത മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് നഹയാന്‍ മുബാറഖ് അല്‍ നഹയാന്‍ നിര്‍വഹിക്കും. മാര്‍ത്തോമ്മാ സഭാ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലിത്ത, തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ എന്നിവര്‍ നേതൃത്വം നല്‍കും.

കല്‍ദായ സഭ അദ്ധ്യക്ഷന്‍ അഭി. മാര്‍ അപ്രേം മൂക്കന്‍ മെത്രപ്പോലീത്ത, കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം എന്‍.കെ പ്രേമചന്ദ്രന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ശ്രീ. വിപുല്‍ എന്നീ വിശിഷ്ടാഥിതികള്‍ യോഗത്തില്‍ ആശംസകള്‍ അറിയിക്കും. പട്ടത്വ ശുശ്രുഷയില്‍ 60 വര്‍ഷം പിന്നിടുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലിത്ത തിരുമേനിയേയും, അതുല്യ സേവനങ്ങള്‍ ഇടവകയ്ക്കായി ചെയ്തുകൊണ്ടിരിക്കുന്ന ജെമ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കിയേയും, ഭാട്ടിയ ബ്രദേര്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ എം. ജോണിനേയും യോഗത്തില്‍ ആദരിക്കും.

English summary
dubai marthoma parish golden jubleee celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X