കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരി മുതല്‍ ഒന്നര വര്‍ഷത്തേക്ക് ദുബായ് മെട്രോ റെഡ് ലൈന്‍ അടച്ചിടും

  • By Desk
Google Oneindia Malayalam News

ദുബായ്: 2018 ജനുവരി അഞ്ച് മുതല്‍ ദുബായ് മെട്രോയുടെ റെഡ്‌ലൈന്‍ അടച്ചിടുമെന്ന് ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇബ്‌നു ബത്തൂത്ത സ്റ്റേഷന്‍ മുതല്‍ ജുമൈറ ലെയ്ക്‌സ് ടവേഴ്‌സ് സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളാണ് ഒന്നര വര്‍ഷത്തേക്ക് അടച്ചിടുക. 2020 പ്രൊജക്ടുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അടച്ചിടുന്നത്. നഖീല്‍ ഹാര്‍ബര്‍-ടവര്‍ സ്റ്റേഷനില്‍ പുതിയ മെട്രോ സ്‌റ്റേഷന്‍ നിര്‍മാണം, പഴയ സ്റ്റേഷനുമായി അതിനെ ബന്ധിപ്പിക്കല്‍, ബഹുനില കാര്‍പാര്‍ക്കിംഗ് സംവിധാനമൊരുക്കല്‍ എന്നവ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഇതിനായി നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷന്‍ പൂര്‍ണമായി അടച്ചിടുമെന്ന് റെയില്‍വേ ഏജന്‍സി സി.ഇ.ഒ അബ്ദുല്‍ മുഹ്‌സിന്‍ ഇബ്രാഹിം യൂനുസ് പറഞ്ഞു.

അബുദാബിയില്‍ വാഹന രജിസ്‌ട്രേഷന് സ്ഥിരം കാര്‍ഡ് സംവിധാനം നിലവില്‍വന്നു
ഇബ്‌നു ബത്തൂത്ത സ്റ്റേഷനും ജുമൈറ ലെയ്ക്‌സ് ടവേഴ്‌സ് സ്റ്റേഷനും ഇടയിലുള്ള യാത്രക്കാരുടെ സൗകര്യാര്‍ഥം ഈ രണ്ട് സ്റ്റേഷനുകളെയും പരസ്പരം ബന്ധിപ്പിച്ച് സൗജന്യമായി ആര്‍.ടി.എയുടെ എക്‌സ്പ്രസ് ബസ്സുകള്‍ സര്‍വീസ് നടത്തും. മെട്രോ സര്‍വീസ് സമയങ്ങളിലാണ് ബസ്സുകളുടെ സേവനം ലഭ്യമാവുക. റെഡ് ലൈന്‍ നീട്ടുന്ന പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ ഈ ട്രാന്‍സിറ്റ് ബസ് സര്‍വീസ് സൗകര്യം തുടരുമെന്ന് അബ്ദുല്‍ മുഹ്‌സിന്‍ അറിയിച്ചു.

dubaiburj

ഇതുപ്രകാരം യു.എ.ഇ എക്‌സ്‌ചേഞ്ച് സ്റ്റേഷനിലേക്ക് പോകുന്നവര്‍ ജെ.എല്‍.ടി സ്‌റ്റേഷനില്‍ ഇറങ്ങി സൗജന്യ ബസ് സര്‍വീസ് സേവനം ഉപയോഗപ്പെടുത്തി ഇബ്‌നു ബത്തൂത്ത സ്റ്റേഷനിലെത്തിയ ശേഷം അവിടെ നിന്ന് മെട്രോ വഴി യാത്ര തുടരണം. റാഷിദിയ്യ സ്‌റ്റേഷനിലേക്ക് പോകുന്നവര്‍ ഇബ്‌നു ബത്തൂത്ത സ്‌റ്റേഷനിലിറങ്ങി ബസ് മാര്‍ഗം ജെ.എല്‍.ടി സ്‌റ്റേഷനിലെത്തി റാഷിദിയ്യയിലേക്ക് യാത്ര തുടരണം. മെട്രോ യാത്രയെക്കാള്‍ 20 മിനുട്ട് അധികം സമയമെടുക്കുമെന്നതിനാല്‍ അതിനനുസരിച്ച് യാത്രക്കാര്‍ പ്ലാന്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മെട്രോ യാത്രക്കാര്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ പരമാവധി കുറക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ആര്‍.ടി.എ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
English summary
The Roads and Transport Authority (RTA) will suspend the metro service between Ibn Battuta and Tower and Jumeirah Lakes Towers (JLT) Stations on the Dubai Metro Red Line from January 5, 2018 to the middle of 2019,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X