കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിൽ ആറ് കോടിയുടെ തട്ടിപ്പ്: ഇരയായത് മലയാളികൾ, പ്രതി പണം തട്ടി ഇന്ത്യയിലേക്ക് കടന്നു!!

Google Oneindia Malayalam News

ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ആറ് കോടിയിലധികം രൂപയുമായി മുംബൈ സ്വദേശി കടന്നുകളഞ്ഞു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യാജകമ്പനിയുടെ മറവിലാണ് തട്ടിപ്പ്. മുംബൈ സ്വദേശിയായ നാഗേഷാണ് സ്വദേശത്തേക്ക് കടന്നുകളഞ്ഞത്. ഇതോടെ തട്ടിപ്പിനിരയാവർ യുഎഇയ്ക്ക് പുറമേ ഇന്ത്യയിലെ കോടതിയെയും സമീപിക്കാനുള്ള നീക്കത്തിലാണ്.

ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 മരണം; രണ്ടര ലക്ഷം രൂപ പ്രഖ്യാപിച്ച് മമത, മോദി ബംഗാള്‍ സന്ദര്‍ശിക്കണംഉംപുന്‍ ചുഴലിക്കാറ്റില്‍ 72 മരണം; രണ്ടര ലക്ഷം രൂപ പ്രഖ്യാപിച്ച് മമത, മോദി ബംഗാള്‍ സന്ദര്‍ശിക്കണം

യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്ന ഇയാൾ ആദ്യമാദ്യം പണം കൃത്യമായി നൽകിയിരുന്നു. പിന്നീട് സ്ഥിരം ഇടപാടുകാരനായി മാറിയ യോഗേഷ് വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം കുടുതൽ തുകയുടെ ചെക്ക് കൈമാറുകയായിരുന്നു.

 fraud-15702539

ദുബായിൽ പ്രവർത്തിച്ച് വരുന്ന 16 കമ്പനികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. 2020 മെയ് 18, 20 എന്നീ തിയ്യതികളിലുള്ള ചെക്കുകളാണ് ഇയാൾ ഓരോ കമ്പനികൾക്കും നൽകിയിരുന്നത്. ചെക്ക് മടങ്ങിയതോടെയാണ് വ്യാപാര കമ്പനികൾ യോഗേഷിനെ ഫോണിൽ വിളിച്ചെങ്കിൽ ലഭിച്ചില്ല. ഇതോടെയാണ് കമ്പനി വഴി അന്വേഷിക്കാൻ ശ്രമിച്ചപ്പോൾ പ്രസ്തുത കമ്പനി പൂട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.

കുടുതൽ അന്വേഷിച്ചപ്പോഴാണ് മെയ് 11 ന് തന്നെ ഇയാൾ ഇന്ത്യയിലേക്ക് തിരിച്ചുപോയതായി അറിയാൻ കഴിഞ്ഞത്. എയർഇന്ത്യാ വിമാനത്തിൽ നിന്ന് അബുദാബിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയെന്നാണ് പരാതിക്കാർക്ക് ലഭിച്ചിട്ടുള്ള വിവരം.

 തമിഴ്നാട് സ്വദേശികൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി: പ്രതിഷേധിച്ച് നാട്ടുകാർ, നിർദേശം ഇങ്ങനെ തമിഴ്നാട് സ്വദേശികൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി: പ്രതിഷേധിച്ച് നാട്ടുകാർ, നിർദേശം ഇങ്ങനെ

 കേരളത്തിൽ പരക്കെ മഴ: മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!! കേരളത്തിൽ പരക്കെ മഴ: മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!!

English summary
Dubai: Mumbai man flees after cash fraud worth six crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X